Oct 18, 2015
ജോക്ക് ആന്‍ഡ് ജില് ഇന്ന് സിഡ്നിയില്‍
സിഡ്നി: ചിരിയുടെ മാമാങ്കം തീര്‍ക്കുവാന്‍ നൃത്ത ന്യത്യങ്ങളുടെ അകമ്പടിയോടെ എത്തിയ ജോക്ക് ആന്‍ഡ് ജില് എന്ന സ്റ്റേജ് പ്രോഗ്രാമിന് ആസ്ട്രേലിയയില്‍ വമ്പന്‍ വരവേല്‍പ്പ്. ഒക്ടോബര്‍ പതിനാറ് മുതല്‍ ഒക്ടോബര്‍ 25 വരെയാണ് പരിപാടി. ഓസ്ട്രേലിയയിലെ പ്രമുഖ വ്യവസായിയായ ജാക്ക് ചെമ്പരിക്ക പ്രധാന സ്പോണ്‍സറായ ഹാര്‍ട്ട് ബീറ്റ്സ് ആന്‍ഡ് സഹായസിന്റെ ഈ സ്റ്റേജ് ഷോ അവതരണ ശൈലിക്കൊണ്ടു മറ്റു സ്റ്റേജ് ഷോകളില്‍ നിന്നു വ്യത്യസ്തമായിട്ടുണ്ട്. ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടി വ്യത്യസ്തമാക്കിയ രമേഷ് പിഷാരടി, ധര്മ്മജന് ടീമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. സിനിമ താരം റോമ, സീരിയല്‍ നടി സരയു ഗായികയായ ഡെല്‍സി നൈനാന്, സൂര്യ, മിമിക്രി താരങ്ങളായ സാജു നവോദയ, മണിക്കുട്ടന്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം റോഷന് എന്‍ സി, വില്യം ഐസക്ക് എന്നിവര്‍ അണിനിരക്കുന്ന സമ്പന്നമായ താര നിരയുമായാണ് ജാക്ക് ആന്‍ഡ് ജില് ഓസ്ട്രേലിയയില്‍ എത്തുന്നത്. ശ്യാം സജിത്താണ് പരിപാടിയുടെ ഡയറക്ടര്‍ ഒക്ടോബര്‍ 16ന് പെര്‍ത്തില്‍ ആരംഭിച്ച പരിപാടി ഇന്നലെ മെല്‍ബണിലെ നിറഞ്ഞ സദസിനു മുമ്പില്‍ അവതരിപ്പിച്ചു. 18ന് സിഡ്നിയിലാണ് പരിപാടി അരങ്ങേറുക. 21ന് ഓറഞ്ച്, 23ന് കാന്‍ബറ, 24ന് ബ്രിസ്ബെയ്ന്‍, 25ന് അഡ്ലൈഡ് എന്നിവിടങ്ങളിലാണ് പരിപാടി