Breaking News

Trending right now:
Description
 
Dec 22, 2012

സാലിസ്ബറി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് കരോള്‍ വര്‍ണ്ണാഭമായി

Stalin Sunny, President
image
സാലിസ്ബറി മലയാളികളുടെ കൂട്ടായ്മയായ സാലിസ്ബറി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് കരോളും വെബ്‌സൈറ്റ് ഉത്ഘാടനവും ലോഗോ പ്രകാശനവും ഡിസംബര്‍ 20 നു വൈകുന്നേരം ഹോളിരേടിമര്‍ ചര്ച്ച് ഹാളില്‍ വച്ച് എല്ലാ അസോസിയേഷന്‍ കുടുംബങ്ങഗളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വ്വം നടന്നു.

ചിട്ടപ്പെടുത്തിയ കരോള്‍ ഗാനങ്ങളുമായി ക്രിസ്മസ് ഫാദറിന്റെ അകമ്പടിയോടെ ഉണ്ണിയേശുവിന്റെ ആഗമനം അറിയിച്ചുകൊണ്ടുള്ള ഘോഷയാത്ര ഏവര്‍ക്കും നവ്യാനുഭവമായി. അതിനുശേഷം നടന്ന ലളിതമായ ചടങ്ങില്‍ സെക്രട്ടറി മേര്‍സി സജീഷ് സ്വാഗതവും പ്രസിഡന്റ്‌ സ്റാലിന്‍ സണ്ണി അധ്യക്ഷ പ്രസംഗവും നടത്തി. സംഘടനയുടെ വെബ്‌സൈറ്റ് സാലിസ്ബറി എന്‍ എച്ച് എസ് ഹോസ്പിടലിന്റെ ചാരിറ്റി സംഘടനയായ Stars Appeal പ്രതിനിധി  ജെമ്മ നിര്‍വഹിച്ചു.  


കരോളിനോടനുബന്ധിച്ചു അസോസിയേഷന്‍ അംഗങ്ങള്‍ സംഭാവനയായി നല്‍കിയ തുക  സ്റാര്‍സു അപ്പീലിനു രക്ഷാധികാരി ജോസ് കെ ആന്റണി കൈമാറി. ജോമി ജോര്‍ജ് ഡിസൈന്‍ ചെയ്ത കേരളത്തനിമയും സാലിസ്ബറിയുടെ പൈതൃകവും കോര്‍ത്തിണക്കിയ ലോഗോ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളായ ജോസും പത്നിയും ചേര്‍ന്ന്  പ്രകാശനം ചെയ്തു. ചാരിറ്റി പ്രവര്തനത്തിലൂന്നിയുള്ള സംഘടനയുടെ തുടക്കത്തെ ജെമ്മ (Gemma Heath) പ്രത്യേകം അഭിനന്ദിച്ചു. ജേകബ് ചാക്കോ ജെമ്മക്കും Stars Appeal നും നന്ദി അറിയിച്ചു. 

തുടര്‍ന്നു നടന്ന Bibile quiz മത്സരത്തില്‍ സജീഷ് മേര്സി ദബതികളും മിന്ന ജോസും സമ്മാനര്‍ഹാരായി.
ജനുവരി 19നു നടക്കുന്ന സംഘടനയുടെ ഔദ്യോഗിക ഉത്ഘാടനവും ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും അവിസ്മരണീയമക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  മുന്‍‌തൂക്കം നല്‍കണമെന്ന് പ്രസിഡന്റ്‌ അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് നടന്ന സ്നേഹവിരുന്നോടെ SMA യുടെ 2012 ക്രിസ്തുമസ് കരോള്‍ സമാപിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.