Breaking News

Trending right now:
Description
 
Oct 15, 2015

ഫോക്‌സ്‌വാഗണ്‍ 24 ലക്ഷം ഡീസല്‍ കാറുകള്‍ തിരിച്ചു വിളിക്കും

image പുകപരിശോധനയില്‍ തട്ടിപ്പു കാണിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഘടിപ്പിച്ച 24 ലക്ഷം ഡീസല്‍ കാറുകള്‍ തിരിച്ചു വിളിക്കാന്‍ ഫോക്‌സ്‌വാഗണ്‍ കമ്പനിയോട്‌ ജര്‍മന്‍ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. കാറുകള്‍ അടുത്ത വര്‍ഷംതന്നെ തിരിച്ചുവിളിച്ച്‌ റീഫിറ്റ്‌ ചെയ്യാനാണ്‌ ഉത്തരവ്‌. ലോകത്താകെ വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ മലിനീകരണത്തോത്‌ കുറച്ചു കാണിക്കാനുള്ള സോഫ്‌റ്റ്‌വെയര്‍ ഘടിപ്പിച്ചെന്ന്‌ കമ്പനി സ്ഥിരീകരിച്ചിരുന്നു. കാറുകള്‍ തിരിച്ചുവിളിച്ച്‌ റീഫിറ്റ്‌ ചെയ്യുകയും പിഴ നല്‍കുകയും ചെയ്യുന്നതിന്‌ ഏകദേശം 4000 കോടി ഡോളര്‍ കമ്പനിക്ക്‌ ചെലവഴിക്കേണ്ടിവരും. ഫോക്‌സ്‌വാഗണിന്റെ തട്ടിപ്പിനെത്തുടര്‍ന്ന്‌ സ്‌പോര്‍ട്‌സ്‌ കാര്‍ വിഭാഗമായ ലംബോര്‍ഗിനിയുടെ ആസ്ഥാനം ഇന്നലെ ഇറ്റാലിയന്‍ ഫിനാന്‍സ്‌ പൊലീസ്‌ റെയ്‌ഡ്‌ ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ട്‌.