Breaking News

Trending right now:
Description
 
Oct 14, 2015

ആമസോണ്‍ ഡോട്ട്‌ ഇന്നിന്റെ ഗ്രേറ്റ്‌ ഇന്ത്യന്‍ ഫെസ്റ്റീവ്‌ സെയില്‍

image
ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പന ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ ആരംഭിച്ചു. ദീപാവലിയോടനുബന്ധിച്ച്‌ ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ്‌ ആമസോണ്‍ ഡോട്ട്‌ ഇന്‍ ഗ്രേറ്റ്‌ ഇന്ത്യന്‍ ഫെസ്റ്റീവ്‌ സെയില്‍ അവതരിപ്പിക്കുന്നത്‌.

കംപ്യൂട്ടര്‍, മൊബൈല്‍, ഗൃഹോപകരണങ്ങള്‍, ടിവി, വസ്‌ത്രങ്ങള്‍, ആക്‌സസറികള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളില്‍ മികച്ച ഓഫറുകളും, ഡീലുകളും ആമസോണ്‍ ഡോട്ട്‌ ഇന്‍ സെയിലിന്റെ ഭാഗമായി നല്‍കുന്നുണ്ട്‌. കൂടാതെ, ആമസോണ്‍ ആപ്പില്‍ നിന്ന്‌ 299 രൂപയ്‌ക്ക്‌ മുകളില്‍ ഈ ദിവസങ്ങളില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ എല്ലാ ദിവസവും ഓരോ കിലോ സ്വര്‍ണ്ണം സമ്മാനമായി നേടാനുള്ള അവസരവും ആമസോണ്‍ ഡോട്ട്‌ ഇന്‍ ഒരുക്കുന്നുണ്ട്‌.