Breaking News

Trending right now:
Description
 
Oct 14, 2015

ഐഎപിസി അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം

രാജു ചിറമണ്ണില്‍
image
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി)ന്റെ രണ്ടാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് പ്രൗഢഗംഭീര തുടക്കം. ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡിലെ ക്ലാരിയോണ്‍ കോണ്‍ഫ്രന്‍സ് സെന്ററില്‍ നടന്ന ചടങ്ങ് ജനറല്‍ സെക്രട്ടറി വിനീത നായരുടെ സ്വാഗത പ്രസംഗത്തോടെയാണ് തുടങ്ങിയത്. 
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭരണാധികാരികള്‍ക്കുവേണ്ടിയല്ല ജനങ്ങള്‍ക്കു വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാത്ത മാധ്യമപ്രവര്‍ത്തകരുടെ നാടാണ് കേരളം. അത്തരത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ഐഎപിസി എന്ന മാധ്യമ കൂട്ടായ്മയിലും ഉണ്ടെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കേരളത്തിന്റെ വികസനത്തില്‍ പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വളരെ വലുതാണ്. വികസനകാര്യത്തില്‍ പുരോഗമനപരമായ നിലപാടുകളെടുക്കുന്ന ഐഎപിസിയുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. 
മാധ്യമപ്രവര്‍ത്തനം വിവിധതരത്തിലുള്ള ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നകാലമാണിത്. തീവ്രവാദികളടക്കമുള്ളവരുടെ ഭീഷണിവകവയ്ക്കാതെയാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ജോലി ചെയ്യുന്നതെന്നും മാധ്യമപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട ഡാനിയല്‍ പോളിനെ സ്മരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഐഎപിസിയുടെ മിനിസ്റ്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഫോര്‍സെയിത്ത് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ കമലേഷ് മേത്തയില്‍ നിന്നും ഏറ്റുവാങ്ങി. 

കേരളത്തിലെ പൈതൃകം വരും തലമുറയ്ക്ക് കൈമാറിക്കൊടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വളരെയേറെ പങ്ക് വഹിക്കാനുണ്ടെന്ന് അധ്യക്ഷപ്രസംഗം നടത്തിയ ഐഎപിസി ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. എന്നാല്‍, അത്തരത്തിലുള്ള മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കുറവ് കാര്യമായുണ്ടെന്നും അത് പരിഹരിക്കുകയാണ് ഐഎപിസിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ വലിയ കൂട്ടായ്മയാണ് ഐഎപിസി ലക്ഷ്യം വയ്ക്കുന്നതെന്നും അതിന്റെ ഭാഗമായി ഓസ്‌ട്രേലിയ, യുകെ ചാപ്റ്ററുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമപ്രവര്‍ത്തനം രാജ്യത്തിന്റെ ഉന്നമനത്തിനായിരിക്കണമെന്നു ഫോര്‍സെയിത്ത് മീഡിയ ഗ്രൂപ്പ് ചെയര്‍മാന്‍ കമലേഷ് മേത്ത തന്റെ ആശംസപ്രസംഗത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അത് ഇന്നു നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും പ്രസംഗിച്ചു. ഐഎപിസിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും യോജിപ്പിക്കുന്ന കണ്ണിയാകണം മാധ്യമപ്രവര്‍ത്തകരെന്നു സാമൂഹ്യപ്രവര്‍ത്തകനായ തോമസ് കൂവള്ളൂര്‍ തന്റെ ആശംസപ്രസംഗത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്വത്തപ്പറ്റി പ്രസംഗിച്ച അദ്ദേഹം ഐഎപിസിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. 

മികച്ച രീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഐഎപിസി അംഗങ്ങളെ ദീപിക അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ് കള്ളിവയലില്‍ അഭിനന്ദിക്കുകയും പ്രസ്‌ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

അമേരിക്കപോലുള്ള രാജ്യത്ത് ഇതുപോലുള്ള ഒരു മാധ്യമകൂട്ടായ്മ സംഘടിപ്പിച്ചതിലും അതിന്റെ പ്രവര്‍ത്തനത്തിലും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി സന്തോഷം പ്രകടിപ്പിക്കുകയും അംഗങ്ങളെ അനുമോദിക്കുകയും ചെയ്തു. 

കേരളത്തിലെ മാധ്യമസാന്ദ്രതയെക്കുറിച്ചും അവയുടെ അതിപ്രസരത്തെക്കുറിച്ചും ആശംസാപ്രസംഗം നടത്തിയ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ പറഞ്ഞു. മാധ്യമങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും നാടിന്റെ വികസനത്തില്‍ ഏറെ സഹായിച്ചുവെന്നും ഐഎപിസി അതിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. അജിത്ത് കുമാര്‍ പറഞ്ഞു. 

മലയാള ഭാഷയ്ക്കായി യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ സേവനം ചെയ്യുന്ന നോര്‍ത്ത് അമേരിക്കയിലെ മാധ്യമകൂട്ടായ്മയെ തന്റെ ആശംസപ്രസംഗത്തില്‍ മലയാള മനോരമ പ്രത്യേക ലേഖകന്‍ സുജിത്ത് നായര്‍ അഭിനന്ദിച്ചു.

ചുരുങ്ങിയ കാലം കൊണ്ടു ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചരീതിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ദീപിക മുന്‍ എംഡി സുനില്‍ ജോസഫ് കൂഴമ്പാല അതിന്റെ പ്രവര്‍ത്തകരെ അഭിനന്ദിച്ചു. സമൂഹത്തെ ഉയര്‍ച്ചയിലേക്കു നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തന്നെ മാധ്യമപ്രവര്‍ത്തനത്തില്‍ നവമാധ്യമങ്ങള്‍ക്ക് വളരെയേറെ പങ്കുണ്ടെന്നു ജയ്ഹിന്ദ് ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍ പറഞ്ഞു. ഐഎപിസി ഇനിയും വളര്‍ച്ചയുടെ പടവുകള്‍ കയറട്ടേയെന്നും അദ്ദേഹം ആശംസപ്രസംഗത്തില്‍ പറഞ്ഞു. 

ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായി ഐഎപിസി വളരട്ടെയന്ന് പ്രമുഖ ഡോക്യുമെന്ററി സംവിധായക ഗീതാഞ്ജലി കുര്യന്‍ ആശംസിച്ചു. 

ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തട്ടെയെന്നു സൗത്ത് ഏഷ്യന്‍ ടൈസ് മാനേജിംഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര ആശംസിച്ചു. 

മാധ്യമരംഗത്ത് സോഷ്യല്‍മീഡിയയുടെയും ഐഎപിസിയുടെയും പ്രസക്തിയെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ അനുപമ വെങ്കിടേഷ് പ്രസംഗിച്ചു.

ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തട്ടെയന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മാധ്യമ ഉപദേശകന്‍ സജി ഡൊമനിക്ക് പറഞ്ഞു.

ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായി ഐഎപിസി മാറട്ടെയെന്നു എന്‍ടിവിയുടെ യുഎഇ വൈസ് പ്രസിഡന്റ് പ്രതാപ് നായര്‍ ആശംസിച്ചു. 

ഐഎപിസിയുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും കാനഡ ചാപ്റ്ററിന്റെ പിന്തുണ പ്രസിഡന്റ് ജയ്പിള്ള അറിയിച്ചു. ഐഎപിസിയുടെ വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് ഷാജി രാമപുരം ( ടെക്‌സാസ്), ജെയിംസ് കുരീക്കാട്ടില്‍ (മിഷഗണ്‍), ബാബുയേശുദാസ് (ഷിക്കാഗോ) രാജു ചിറമണ്ണില്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

ഫോമയുടെ എല്ലാവിധത്തിലുള്ള പിന്തുണയും ഐഎപിസിക്കുണ്ടാകുമെന്നു ഷാജി എഡ്വാര്‍ഡ് പറഞ്ഞു. എല്ലാവിധ ആശംകളും ഐഎപിസിക്കു നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎപിസിയുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ നേരുന്നതായും ഐഎപിസി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെയെന്നും മുഖ്യസ്‌പോണ്‍സറായ ബോബ് വര്‍ഗീസ് (വിന്‍സന്റ് ജുവലേഴ്‌സ്) പറഞ്ഞു. 

മാധ്യമരംഗത്തു ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ നവതരംഗമായി മാറട്ടയെന്നു സ്‌പോണ്‍സറായി നെയിറ്റ് ബില്‍ഡേഴ്‌സ് എംഡി ജിബിന്‍ ജിയോ ആശംസിച്ചു.

ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തട്ടെയെന്നു ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബി.മാധവന്‍ നായര്‍ ആശംസിച്ചു.

ഐഎപിസിക്ക് എല്ലാവിധ വിജയാശംകളും നേരുന്നതായി ജോര്‍ജ് എബ്രഹം (ഐഎന്‍ഒസി), പോള്‍ കറുകപ്പിള്ളില്‍ (ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍), ലീല മാരേറ്റ് ( ഫൊക്കാന വുമണ്‍സ് ഫോറം), തോമസ് ടി. ഉമ്മന്‍ ( ഇന്ത്യന്‍ ക്രിസ്റ്റിയന്‍ ഫോറം), പോള്‍ ചുള്ളിയില്‍ (വൈസ് മെന്‍), യു.എ. നസീര്‍, ജോജോ കൊട്ടാരക്കര ( മഴവില്‍ എഫ്എം), ജോസ് വര്‍ഗീസ്, ജോര്‍ജ് തോമസ് ( ജിഎംടി അസോസിയേറ്റ്‌സ്), ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ആനികോശി, ത്യാഗരാജന്‍ എന്നിവര്‍ എംസിമാരായിരുന്നു.