Breaking News

Trending right now:
Description
 
Oct 14, 2015

വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള പിരിവില്‍ വ്യാപക പ്രതിഷേധം

image വിദ്യാര്‍ഥികളെ ഉപയോഗിച്ചു പണപ്പിരിവുകള്‍ നടത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നാണ് അറിവ്. എന്നാല്‍ അതിനു വിരുദ്ധമായി ധാരാളം സ്‌കൂള്‍ അധികൃതര്‍ വിവിധ തരത്തിലുള്ള പിരിവുകള്‍ നടത്തിക്കുന്നതായി പരാതി ഉയരുന്നു. കൂപ്പണുകള്‍, ഭാഗ്യക്കുറികള്‍, ദാനം, സഹായം, പ്രദര്‍ശനം, ഗയിംസ് തുടങ്ങി പല പേരുകളിലാണിത്. മുന്‍പ് ചെറിയ തുകയായിരുന്നുവെങ്കില്‍ ഇപ്പോള്‍ നൂറു രൂപയ്ക്കും മുകളിലോട്ടുള്ള കൂപ്പണുകളുമായി. പ്ലേ സ്‌കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളെ വരെയാണ് കൂപ്പണുകള്‍ ഏല്‍പ്പിച്ചു വിടുന്നത്. സ്‌കൂള്‍ സമയത്തിനു ശേഷം വീടിനു പുറത്തുപോയി അപരിചിതര്‍ക്കു വരെ പത്തും ഇരുപതും കൂപ്പണുകള്‍ വിറ്റു പണം ഉണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കും. ചെറിയ തുകയ്ക്കാണെങ്കില്‍ പോലും അത് തികച്ചും തെറ്റായ കാല്‍വയ്പ്പാണ്. വഹിക്കാവുന്ന തുകയാണെങ്കില്‍ രക്ഷാകര്‍ത്താക്കള്‍ തന്നെ മൊത്തം തുക കൊടുത്തുവിട്ടെന്നിരിക്കും. ഭൂരിപക്ഷം പേര്‍ക്കും ഇത്തരം പിരിവെടുപ്പില്‍ വ്യാപക പ്രതിഷേധമുണ്ടെങ്കിലും മക്കളുടെ ഭാവിയോര്‍ത്തു നേരിട്ടു പ്രതികരിക്കാതിരിക്കുകയാണ്.

ഇതു വായിക്കുന്ന മക്കള്‍ സ്‌കൂളില്‍ പഠിക്കാത്ത വ്യക്തികള്‍, സ്‌കൂള്‍ അധികൃതര്‍, അധ്യാപക - അനധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രതികരിക്കുമെന്നു കരുതുന്നു.

ഇത്തരത്തില്‍ ഒരു തരത്തിലും വിദ്യാര്‍ഥികളെക്കൊണ്ട് പിരിവു നടത്തുന്നില്ലെന്നു അങ്ങനെയുള്ള സ്‌കൂള്‍ അധികൃതര്‍ക്കു വ്യക്തമാക്കാം.

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി നേതാക്കളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ വായിക്കുന്നുണ്ടെങ്കില്‍ നയവും നിലപാടുകളും ഉത്തരവുകളും എടുത്തുകാട്ടാം.