Breaking News

Trending right now:
Description
 
Oct 14, 2015

മീരയ്‌ക്കെതിരെ ഇതിനുമപ്പുറത്തിന്റെ സംവിധായകന്‍, മീര മാനസികമായി പീഡിപ്പിച്ചുവെന്നു മനോജ്‌ ആലുങ്കല്‍

image

മീരയുടെ പുതിയ സിനിമയായ ഇതിനുമപ്പുറം എന്ന സിനിമയുടെ സംവിധായകനായ മനോജ്‌ ആലുങ്കല്‍ മീരയ്‌ക്കെതിരെ രംഗത്ത്‌. മീര തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നു സംവിധായകന്‍. മീരയെപ്പോലെയുള്ള ഒരു അഭിനേത്രിക്കു മാത്രം പറ്റിയ കഥാപാത്രം ആയതുകൊണ്ടാണ്‌ താന്‍ അവരെ സമീപിച്ചതെന്നും എന്നാല്‍ അവര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്‌തതായി മനോജ്‌ പറഞ്ഞു. 
ഷൂട്ടിംഗിനു എത്തുന്നതിനു മുമ്പ്‌ 10ലക്ഷം രൂപ മീര ആവശ്യപ്പെട്ടു. അതു നല്‍കി. എന്നാല്‍ ചിത്രീകരണം ആരംഭിച്ചതിനുശേഷം പലതവണ ഷൂട്ടിംഗ്‌ മാറ്റി വെപ്പിച്ചു. ഷൂട്ടിംഗ്‌ തുടങ്ങിയതിനുശേഷം വിവാഹത്തിന്റെ പേരില്‍ മീര ഷൂട്ടിംഗ്‌ നിര്‍ത്തി വെപ്പിച്ചു. കൃത്യസമയത്തു എത്താതെ പലതവണ സെറ്റുകള്‍ പൊളിച്ചു മാറ്റേണ്ടി വന്നു. 


സിനിമ പൂര്‍ത്തിയായതിനുശേഷം സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള വാര്‍ത്ത സമ്മേളനത്തിലോ ഇന്റര്‍വ്യുകളിലോ പങ്കെടുക്കാതെ അവര്‍ ഒഴിഞ്ഞു മാറിയതായും സംവിധായകന്‍ കുറ്റപ്പെടുത്തി. സിനിമയുടെ പ്രമോഷന്‍ കൂടി ചെയ്യാമെന്ന വ്യവസ്ഥയില്‍ 10ലക്ഷം രൂപ മീര വാങ്ങിയതിനുശേഷമാണ്‌ ഇത്തരത്തില്‍ മാനസികമായി പീഢിപ്പിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കി. 
ഇനി ഇങ്ങനെയൊരു അവസ്ഥ ഒരു സംവിധായകനും വരരുതെന്നും മീരയ്‌ക്കെതിരെ സംഘടനയ്‌ക്ക്‌ പരാതി നല്‍കിയതായും സംവിധായകന്‍ പറഞ്ഞു.