Breaking News

Trending right now:
Description
 
Oct 13, 2015

സംവിധായകന്‍ ഐ.വി. ശശിക്ക്‌ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം

image മലയാള സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ.സി.ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഐ.വി. ശശിക്ക്‌. ഒരുലക്ഷം രൂപയാണ്‌ അവാര്‍ഡ്‌ തുക. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തന മികവ്‌ പരിഗണിച്ചാണു എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറി അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌. കലാസംവിധായകനായി സിനിമാ രംഗത്ത്‌ എത്തിയ ശശി നൂറ്റമ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. 1982ല്‍ ആരൂഢം മികച്ച ചിത്രത്തിനുള്ള നര്‍ഗീസ്‌ ദത്ത്‌ ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത അദ്ദേഹം 1989-ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കി. നടന്‍ മധു, പി.വി. ഗംഗാധരന്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്‌, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രാജീവ്‌ നാഥ്‌ എന്നിവരായിരുന്നു ജൂറിയിലെ മറ്റ്‌ അംഗങ്ങള്‍.