Breaking News

Trending right now:
Description
 
Oct 12, 2015

കിഡ്‌സ് ഗ്ലോബല്‍ കുട്ടനാടന്‍ ഫെസ്റ്റ് സ്വാഗതസംഘം ഓഫീസ് തുറന്നു

'കുട്ടനാട്ടിലെ ജലോത്സവങ്ങള്‍ തനിമ നിലനിര്‍ത്തി സംരക്ഷിക്കണം'
image ആലപ്പുഴ: കുട്ടനാട്ടിലെ ജലോത്സവങ്ങള്‍ അവയുടെ സത്തയും തനിമയും നിലനിര്‍ത്തി സംരക്ഷിക്കണമെന്നു കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. ഡോ. നെടുമുടി ഹരികുമാര്‍. ഇതിനായി ജനങ്ങളുടെ കൂട്ടായ്മകള്‍ സജീവമാകണം.

കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കിഡ്‌സ് ഗ്ലോബല്‍ കുട്ടനാടന്‍ ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രൊഫ. ഡോ. നെടുമുടി ഹരികുമാര്‍.

പ്രസിഡന്റ് ടോം ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ., കോഓര്‍ഡിനേറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍, ട്രഷറര്‍ അഡ്വ. പ്രദീപ് കൂട്ടാല, വൈസ് പ്രസിഡന്റ് പി.ഡി.ജോസഫ്, മുരളി ആലിശേരി, അലിയാര്‍ മാക്കിയില്‍, നസീര്‍ സലാം, ബി.സുജാതന്‍, അഡ്വ.ബി.സുരേഷ്, ബേബി പാറക്കാടന്‍, ഇ.ഖാലിദ്, നൈനാന്‍ മുളപ്പംമഠം, വത്സലാ രാമചന്ദ്രന്‍, പുന്നപ്ര അപ്പച്ചന്‍, ജെ.കോമളവല്ലി, വി.ആര്‍.അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കിഡ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വിവിധ ബഹുജനസമ്പര്‍ക്ക, വികസന പരിപാടികളുടെ ഭാഗമായി ആലപ്പുഴ എ-സി റോഡരുകിലുള്ള വിശാലമായ കിഡ്‌സ് ലാന്‍ഡില്‍ 2016 ജനുവരി എട്ട്, ഒന്‍പത്, പത്ത് തീയതികളിലാണ് ഫെസ്റ്റ്. കൃഷി, സംസ്‌ക്കാരം, കല, ഭക്ഷണം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനം, ചര്‍ച്ചാസമ്മേളനങ്ങള്‍, പരിശീലനങ്ങള്‍, സഹായ ഏര്‍പ്പാടുകള്‍, കലാസാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകുക.

ഫോട്ടോ:

കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന കിഡ്‌സ് ഗ്ലോബല്‍ കുട്ടനാടന്‍ ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് 
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രൊഫ. നെടുമുടി ഹരികുമാര്‍ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. പ്രദീപ് കൂട്ടാല, ഫാ.ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ., പി.ഡി.ജോസഫ് തുടങ്ങിയവര്‍ സമീപം.