Breaking News

Trending right now:
Description
 
Oct 12, 2015

എന്നു നിന്റെ മൊയ്‌തീന്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്നു പിന്‍വലിച്ചു

image

തിരുവനന്തപുരം: എന്നു നിന്റെ മൊയ്‌തീന്‍ എന്ന ചലച്ചിത്രത്തെ മത്സരവിഭാഗത്തില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചു ചലച്ചിത്രോത്സവത്തില്‍ നിന്നു പിന്‍വലിച്ചതായി സംവിധായകന്‍ ആര്‍ എസ്‌ വിമല്‍. 
മലയാള സിനിമ ഇന്ന്‌ എന്ന വിഭാഗത്തിലാണ്‌ എന്നു നിന്റെ മൊയ്‌തീന്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്‌.
മത്സര വിഭാഗത്തില്‍ പരിഗണനയ്‌ക്ക്‌ എന്നു പറഞ്ഞാണ്‌ ചിത്രം വാങ്ങിയത്‌. മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മേളയ്‌ക്ക്‌ പരിഗണിക്കേണ്ടതില്ലെന്നു ആദ്യം തന്നെ വ്യക്തമാക്കിയിരുന്നതായി സംവിധായകന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നു വിമല്‍ വ്യക്തമാക്കി. 
ജയരാജ്‌ സംവിധാനം ചെയ്‌ത ഒറ്റാല്‍, സതീഷ്‌ ബാബുസേനയുടെ ചായംപൂശിയ വീട്‌ എന്നിവയാണ്‌ ഐ എഫ്‌ എഫ്‌ കെയുടെ മത്സരവിഭാഗത്തിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.