Breaking News

Trending right now:
Description
 
Oct 12, 2015

സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ ഇനി ആവ ഉപകരണം

image ബാംഗ്ലൂരില്‍ രാത്രി ബസ്‌ കാത്തുനിന്ന യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവം ഏറെ കോളിളക്കം ഉണ്ടാക്കിയതോടെ നഗരത്തില്‍ സ്‌ത്രീകള്‍ക്കു വ്യക്തിഗത സുരക്ഷ ഉറപ്പാക്കാന്‍ ഉപകരണം എത്തുന്നു. ആവ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണം ബ്ലൂടൂത്ത്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്‌. ബിഎംഎസ്‌ ഇന്നോലാബ്‌സ്‌ സോഫ്‌റ്റ്‌വെയര്‍ ലിമിറ്റഡ്‌ പുറത്തിറക്കുന്ന ആവ ഇവരുടെ തന്നെ സേവ്‌ മൈ സോള്‍ ആപ്പുമായി ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നത്‌.ആന്‍ഡ്രോയിഡ്‌, ഐഫോണ്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഉപയോഗിച്ചുള്ള സ്‌മാര്‍ട്ട്‌ഫോണുകളില്‍ ആപ്‌ വഴി ആവ ഉപകരണം ബന്ധിപ്പിക്കാന്‍ കഴിയും. കീചെയിനിലോ ബാഗിലോ കൊരുത്തിടാവുന്ന തരത്തിലാണ്‌ ഈ ഉപകരണം. സ്‌മാര്‍ട്ട്‌ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത സേവ്‌ മൈ സോള്‍ ആപ്പുമായി ഇതു ബന്ധപ്പെടുത്തിയിരിക്കും. അപകടഘട്ടത്തില്‍ ആവയിലെ ബട്ടണില്‍ ഒന്നു വിരലമര്‍ത്തിയാല്‍ മതിയാകും. ഫോണില്‍ സേവ്‌ ചെയ്‌തിരിക്കുന്ന എമര്‍ജന്‍സി നമ്പറുകളിലേക്ക്‌ അപായസന്ദേശം എസ്‌എംഎസ്‌ ആയി എത്തും. ഇതോടൊപ്പം സേവ്‌ മൈ സോള്‍ സാങ്കേതിക വിദഗ്‌ധര്‍ക്കും സന്ദേശം ലഭിക്കും. ഇവര്‍ ഇതു പൊലീസിനു കൈമാറും. ജിപിഎസ്‌ സംവിധാനം വഴി അധികൃതര്‍ക്ക്‌ അപകടത്തില്‍പ്പെട്ടയാളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രത്യേകതയും ഈ ഉപകരണത്തിനുണ്ട്‌. ഫ്‌ളിപ്‌കാര്‍ട്ട്‌ വഴി ഈ മാസം 30 വരെ പ്രാരംഭ വിലയായ 2,999 രൂപയ്‌ക്ക്‌ ആവ ലഭിക്കും.