Breaking News

Trending right now:
Description
 
Oct 08, 2015

സമുദായനേതാക്കളുടെ ദുഷ്ടലാക്ക്‌

Santhosh Pavithramangalam
image കഴിഞ്ഞ 25 വർഷത്തിനകം കേരളത്തിൽ കൊടിശ്വരൻമാരയവരുടെ കണക്ക് എടുത്താൽ, അതിൽ 90% സമുദായ നേതാക്കൾ, അവരുടെ അടുത്ത ബന്ധുക്കൾ, ആൾ ദൈവങ്ങൾ, രാഷ്ട്രീയക്കാർ അങ്ങനെ ഒരു വിഭാഗം ആളുകൾ മാത്രം. സമുദായത്തെ സ്നേഹിച്ചുകൊണ്ട് നേതാക്കൾ പറയുന്നത്‌ വിശ്വസിച്ച് അവർ പറയുന്നതിന് എല്ലാം കൊടുത്ത് കഴിയുന്നവന് ഒരു ദിവസം പനി പിടിച്ച് ജോലിക്ക് പോകാൻ കഴിയാതെ വന്നാൽ അവന്റെ വീട്ടിലെഅടുപ്പ് പുകയില്ല. എന്നാൽ മറ്റ് ജോലിയൊന്നും വശമില്ലാതെ അലക്കിതേച്ച ഉടുപ്പും മുണ്ടും ധരിഛ് അതിരാവിലെ സമുദായത്തിന്റെ വക ശീതികരിച്ച മുറിയിലും, പാർട്ടി ആഫിസിലും കയറിയിരുന്ന് വാർത്താ സമ്മേളനം നടത്തുന്ന ഇവരുടെ സുഖലോലുപമായ ജീവിതത്തെക്കുറിച്ച്നമ്മളിൽ എത്രപേർ ചിന്തിക്കുന്നൂ. 

ഇവരുടെ ആർഭാട ജീവിതത്തിന്റെ ശ്രോതസ്സ് എന്താണ്? കുടുംബ സ്വത്തോ, അതോ സ്വയം ജോലിചെയ്ത് ഉണ്ടാക്കുന്ന പണമോ? വരവിൽ കവിഞ്ഞ സ്വത്തുക്കൾ ഉള്ള ഏതെങ്കിലും സമുദായത്തിന്റെ നേതാക്കളെ ചോദ്യം ചെയ്യാൻ ഇവിടുത്തെ ഭരണകർത്താക്കൾക്ക് കഴിഞ്ഞിട്ടൂണ്ടോ? അവർ നടത്തുന്ന മദ്യവ്യവസായം, ഭൂമി കച്ചവടങ്ങൾ, ജോലിക്ക് വേണ്ടി ഉദ്യോഗാർഥികളിൽ നിന്നും വാങ്ങുന്ന കോടികൾ, അങ്ങനെ പലവിധത്തിലുള്ള വരുമാനങ്ങൾ. ഇതിന്റെ കണക്കുകളോ ഒന്നും തന്നെ കൃത്യത ഇല്ലാത്തതും. ബോർഡുകളിലും, ട്രസ്റ്റുകളിലും സ്വന്തക്കാരെ മാത്രം തിരുകിവെച്ച് ലാഭവിഹിതം അവർതന്നെ പങ്കിടുന്നൂ.

ന്യൂനപക്ഷമെന്നും, ഭൂരിപക്ഷമെന്നും പറഞ്ഞ് സർക്കാരിന്റെ കോടികൾ ഇവരുടെ കീശകളിൽ എത്തുന്നു. എന്ത് ചോദിച്ചാലും വാരിക്കൊരി നല്കാൻ സന്മനസുള്ള നമ്മുടെ ഭരണക്കാർ. സമുദായനേതാക്കളുടെ വീട്ടിലെ മുലകുടിക്കുന്ന കുഞ്ഞിനെപ്പോലും പേടിക്കുന്ന രാഷ്ട്രീയ കൊമാരങ്ങൾ. ഇങ്ങനെയുള്ളവർ ഈ നാട് ഭരിക്കുന്നിടത്തോളം നമ്മുടെ സാധാരണക്കാരന്റെ വികസനം അവന് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. ഈ അടുത്തകാലത്തായി ആൾദൈവങ്ങൾ നമ്മുടെയിടയിൽ വർധിച്ചുവരുന്നൂ. ഇത്തരക്കാർ എല്ലാ സമുദായങ്ങലിലും ഉണ്ട് എന്ന് മറ്റൊരു യാഥാർത്യം. ഇതിന് ആൾ ദൈവങ്ങളെ കുറ്റം പറയാൻ കഴിയില്ല. കാരണം നമ്മുടെ പാരംമ്പര്യം അവകാശപ്പെടുന്ന സമുദായത്തിന്റെയും പുരോഹിതൻമാരുടെയും നേതാക്കളൂടെയും പാവപ്പെട്ടവരോടുള്ള സമീപനത്തിൽ മാറ്റം വന്നതുകോണ്ട് മാത്രം ആണ് ഇവിടെ ആൾ ദൈവങ്ങൾ പുഷ്ടി പ്രാപിച്ചത്.

 പാവപ്പെട്ട ജനത്തെ പിശാചു ബാധ എന്നൊക്കെ പറഞ്ഞ് ഇവരും ചൂഷണം ചെയുയ്യുന്നൂ. എന്തിനും ഏതിനും ഇവിടെ നിയന്ത്രണം ഇല്ലാത്ത ഒരു തരം അരക്ഷിതവസ്ത. ഇത്തരക്കാർ ചുരുങ്ങിയ കാലം കൊണ്ട് കോടിശ്വരൻമാരായി തീരുന്നൂ. ഇതിന്റെ ഒരു വിഹിതം പാർട്ടി ഫണ്ടിലും, ചിലരുടെ കീശയിലും മുടക്കം കൂടാതെ എത്തുന്നു. അങ്ങനെയുള്ളപ്പോൾ ആർക്കും ഇവിടെ സഭയും സമുദായവും ഉണ്ടാക്കൻ ഒട്ടും ഭാരപ്പെടെണ്ടാതില്ല. ചിലർ രാഷ്ട്രീയത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുമ്പോൾ ഒരു വിഭാഗം മതത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യുന്നൂ. 

ഇന്ന് മാടിനെ കൊല്ലുന്നതും, നായെ കൊല്ലുന്നതും സജീവ ചർച്ചയായി നിൽക്കുമ്പോൾ ഒരു നേരത്തെ അന്നത്തിനായി അലയുന്നവന്റെ വേദന അറിയാനോ, അവന്റെ ജീവന് സുരക്ഷ നല്കാനോ സർക്കാരിനോ, സമുദായത്തിനൊ കഴിയുന്നില്ല. നാനാ ജാതി മതസ്ഥർ ഒന്നിച്ച് ജീവിച്ച ഈ നാട്ടിൽ ഇന്ന് മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ കുത്തി ചാകുന്നൂ. മുമ്പ് എങ്ങും ഇല്ലാത്ത വർഗീയ വാദം ജനങ്ങളിൽ കുത്തി വെക്കപ്പെടുന്നൂ. കൊച്ചുകുട്ടികളിൽ പോലും തന്റെ ബെഞ്ചിൽ ഇരിക്കുന്നവൻ സ്വജാതി ആണോ എന്ന ചിന്ത വളർത്തിയെടുക്കാൻ ഇവിടുത്തെ സമുദായ നേതാക്കൾക്ക് കഴിയുന്നു.