Breaking News

Trending right now:
Description
 
Oct 08, 2015

ബീന കണ്ണന്‍ ഫാഷന്‍ ഷോ ശനിയാഴ്‌ച കൊച്ചിയില്‍

image ഫാഷന്‍ രംഗത്തു വിസ്‌മയം തീര്‍ക്കാന്‍ ബീനകണ്ണന്‍ എന്‍സെംബിള്‍, ബ്രൈഡല്‍ ഷോ എന്നിവയ്‌ക്കു കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. ശനിയാഴ്‌ച ലെ മെറിഡിയനില്‍ ഹോട്ടലിലെ ഹാളിലാണ്‌ രാജ്യാന്തര ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. രാജ്യത്തെ മികച്ച ഫാഷന്‍ ഡിസൈന്‍ വിദ്യാലയങ്ങളില്‍നിന്നുള്ള 20 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്‌ക്കുന്നതെന്നു ശീമാട്ടി സിഇഒയും ലീഡ്‌ ഡിസൈനറുമായ ബീന കണ്ണന്‍ വ്യക്തമാക്കി. ഫാഷന്‍ രംഗത്തെ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അവരെ മികച്ച പ്രഫഷനലുകളായി വളര്‍ത്തുന്നതിനുംവേണ്ടിയാണ്‌ എന്‍സെംബിള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ബീന പറഞ്ഞു. സ്‌ത്രീകള്‍ക്കുള്ള ഗ്ലോബല്‍ വിന്റേജ്‌, സ്‌പ്രിങ്‌, സമ്മര്‍ വസ്‌ത്രങ്ങളുടെ രൂപകല്‌പനയായിരുന്നു ആദ്യ റൗണ്ടിലെ മത്സരത്തിനുള്ള വിഷയം. ഇന്തൊനേഷ്യ, ദുബായ്‌, മലേഷ്യ എന്നിവിടങ്ങളില്‍നിന്നടക്കം 145 ടീമുകള്‍ ആദ്യറൗണ്ടില്‍ പങ്കെടുത്തിരുന്നു. ശനിയാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ബ്രൈസല്‍ ഷോയില്‍ ശില്‍പ്പഷെട്ടി, നിക്കി ഗല്‍റാണി, സംഗീതജ്ഞന്‍ റെമോ ഫെര്‍ണാണ്ടസ്‌ , മോഡല്‍ വന്ദന വിനോദ്‌, ഇന്റര്‍നാഷണല്‍ സെലിബ്രിറ്റി മോഡലുകള്‍ എന്നിവര്‍ ഷോയില്‍ പങ്കെടുക്കും. ഫാഷന്‍ പ്രഫഷണലുകളുള്‍പ്പെട്ട പാനലാണ്‌ വിജയികളെ തിരഞ്ഞെടുക്കുന്നത്‌. 2014ലെ എന്‍സെംബിള്‍ മത്സരത്തില്‍ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജാണ്‌ വിജയികളായത്‌.