Breaking News

Trending right now:
Description
 
Oct 07, 2015

ഐഎസിന്റെ കൈകളില്‍നിന്ന്‌ കാത്തുസൂക്ഷിക്കാം നമ്മുടെ കുട്ടികളെ

വിനോദ്‌ മത്തായി
image ഓസ്‌ട്രേലിയയിലെ പരമറ്റയിലും പരിസരപ്രദേശങ്ങളിലുമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്‌ഡുകളിലും അറസ്റ്റുകളിലും ഇന്ത്യന്‍ സമൂഹം അടക്കമുള്ളവര്‍ ഏറെ ആശങ്കാകുലരാണ്‌. ടീനേജ്‌ പ്രായത്തിലുള്ള കുട്ടികള്‍ ഭീകരവാദ സംഘടനകളിലേയ്‌ക്ക്‌ ആകൃഷ്ടരാകുന്ന കാഴ്‌ച കുടുംബങ്ങളെ ശരിക്കും ഞെട്ടിക്കുന്നതാണ്‌.

 എന്‍എസ്‌ഡബ്ല്യൂ പോലീസിന്റെ പരാമറ്റ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം വന്‍വെടിവയ്‌പില്‍ പതിനഞ്ചുകാരന്‍ പോലീസിന്റെ വെടിയേറ്റ്‌ മരിച്ചിരുന്നു. വെടിവയ്‌പില്‍ അന്‍പത്തെട്ടുകാരനായ എന്‍എസ്‌ഡബ്ല്യൂ പോലീസ്‌ അക്കൗണ്ടന്റ്‌ കുര്‍ടിസ്‌ ചെങ്‌ും കൊല്ലപ്പെട്ടു.

 ഐഎസിനുവേണ്ടിയാണ്‌ ഫര്‍ഹദ്‌ ഖാലില്‍ മുഹമ്മദ്‌ എന്ന പതിനഞ്ചുകാരന്‍ ആക്രമണം നടത്തിയതെന്നാണ്‌ ഐഎസ്‌ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്‌. തുടര്‍ന്നും ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ ഫര്‍ഹദിന്റെ മരണം കാരണമാകുമെന്നും കുറിച്ചിട്ടുണ്ട്‌. ആക്രമണത്തെ അനുകൂലിക്കുന്ന ആരെയും കണ്ടെത്തി പിടികൂടുമെന്ന്‌ എന്‍എസ്‌ഡബ്ല്യൂ പ്രീമിയര്‍ മൈക്ക്‌ ബെയേഡ്‌ പറഞ്ഞു. 

അഞ്ച്‌ പേരെയാണ്‌ പടിഞ്ഞാറന്‍ സിഡ്‌നിയില്‍നിന്നും വടക്കന്‍ പ്രദേശങ്ങളില്‍നിന്നും പോലീസ്‌ കൗണ്ടര്‍ ടെററിസം റെയ്‌ഡുകളില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതേത്തുടര്‍ന്ന്‌ 16 വയസുകാരനടക്കമുള്ളവര്‍ അറസ്റ്റിലായി. മെരിലാന്‍ഡ്‌സ്‌, ഗില്‍ഡ്‌ഫോര്‍ഡ്‌, വെന്റ്വ്‌ വര്‍ത്ത്‌വില്ലെ, മാഴ്‌സ്‌ഫീല്‍ഡ്‌ എന്നിവിടങ്ങളില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തി. 24 വയസില്‍ താഴെയുള്ള മൂന്നുപേര്‍ റെയ്‌ഡില്‍ അറസ്റ്റിലായിരുന്നു. സോഷ്യല്‍മീഡിയകളില്‍ പോലീസിനെതിരേ പോസ്‌റ്റുകളിട്ടതിന്‌ ആര്‍തര്‍ ഫിലിപ്‌ ഹൈസ്‌കൂളിനു പുറത്ത്‌ വിദ്യാര്‍ത്ഥി അറസ്റ്റിലായിരുന്നു.