Breaking News

Trending right now:
Description
 
Dec 21, 2012

മനീഷ കൊയ്‌രാളയെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു

image അണ്ഡാശയ കാന്‍സറിനെ തുടര്‍ന്ന്‌ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ ബോളിവുഡ്‌ നടി മനീഷ കൊയ്‌രാളയെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. കഴിഞ്ഞ 18ന്‌ ആശുപത്രി വിട്ട നടി ഇപ്പോള്‍ ഹോട്ടലില്‍ വിശ്രമിച്ചുവരുകയാണെന്നു മാനേജര്‍ സുബ്രതോ ഘോഷ്‌ മുംബൈയില്‍ പറഞ്ഞു. ശസ്‌ത്രക്രിയയ്‌ക്കുശേഷം മനീഷയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്‌. മൂന്നുമാസമെങ്കിലും ന്യൂയോര്‍ക്കില്‍ തങ്ങേണ്ടി വരുമെന്ന്‌ സുബ്രതോ ഘോഷ്‌ വ്യക്തമാക്കി. തികഞ്ഞ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയുമാണു മനീഷ രോഗത്തെ സമീപിച്ചതെന്നും അവരെ പരിചരിക്കാന്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു. നേപ്പാള്‍ സ്വദേശിനിയായ മനീഷയെ കഴിഞ്ഞ മാസം 28ന്‌ കാഠ്‌മണ്ഡുവിലെ വസതിയില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നു മുംബൈയിലെ ജസ്‌ലോക്‌ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നടത്തിയ വിദഗ്‌ധപരിശോധനയിലാണു നടിക്ക്‌ അണ്ഡാശയ കാന്‍സറാണെന്നു സ്ഥിരീകരിച്ചത്‌. തുടര്‍ന്നു വിദഗ്‌ധ ചികിത്സയ്‌ക്കായി ന്യൂയോര്‍ക്കിലെത്തിച്ച നടിയെ കഴിഞ്ഞ 10നാണു ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കിയത്‌.