Breaking News

Trending right now:
Description
 
Oct 03, 2015

വോട്ടര്‍മാര്‍ക്ക് അഞ്ചു വയസു കൂടി; നാടിന് എന്തൊക്കെ ലഭിച്ചു?!

image

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ 2010-ല്‍ അഞ്ചു വര്‍ഷത്തേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വികസന കാര്യത്തില്‍ സെക്കന്‍ഡുകള്‍ പോലും വിലപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ആവശ്യങ്ങളും ആവലാതികളും രേഖാമൂലം അധികൃതരെ അറിയിച്ചുകൊണ്ടേയിരുന്നു. അധികൃതരും വോട്ടര്‍മാരും സമയം ഓടുന്നതു ദിനവും ഓര്‍ക്കാന്‍ ഒരു കൗണ്ട്ഡൗണും ഏര്‍പ്പെടുത്തിയിരുന്നു.

 പക്ഷേ നാടിനും നാട്ടാര്‍ക്കും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എന്തൊക്കെ പുരോഗമനമുണ്ടായി? ഭൂരിപക്ഷം നിവേദനങ്ങള്‍ക്കും ഒരു മറുപടി പോലും ലഭ്യമായില്ല എന്നതാണ് ഞങ്ങളുടെ അനുഭവം. പരാതികള്‍ക്കു പരിഹാരമില്ലാതെ അങ്ങനെ നിലനില്ക്കുന്നു.

 തകര്‍ന്ന റോഡുകള്‍ നന്നാക്കണമെന്നും കത്താത്ത തെരുവുവിളക്കുകള്‍ കത്തിക്കണമെന്നും അഴിഞ്ഞാടുന്ന തെരുവുപട്ടികളെ ഒഴിവാക്കണമെന്നും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും തുടങ്ങി സാധാരണക്കാര്‍ അത്യാവശ്യം ആഗ്രഹിച്ചിരുന്ന ഒന്നും നടപ്പായതായി ഞങ്ങള്‍ കണ്ടില്ല. പ്രദേശത്തിന്റെ വികസനവും പൊതുജനങ്ങളുടെ സൗകര്യവും മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. 

ഏതായാലും വോട്ടര്‍മാര്‍ക്കു അഞ്ചു വയസു കൂടിയെന്നു മാത്രം. (2010 ഒക്ടോബര്‍ 25-നു നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന 27-നായിരുന്നു ഓര്‍മ്മപ്പെടുത്തല്‍ തുടക്കം.)