Breaking News

Trending right now:
Description
 
Oct 02, 2015

സാംസങ്‌ ഗാലക്‌സി ജെ2 വിപണിയില്‍: 4ജി ഫോണുകള്‍ ഇനി താങ്ങാവുന്ന ചെലവില്‍

image കൊച്ചി: ഗാലക്‌സി ജെ ഫാമിലിയിലെ ഏറ്റവും പുതിയ മോഡലായ സാംസങ്‌ ഗാലക്‌സി ജെ2 കേരള വിപണിയിലെത്തി. ഗാലക്‌സി ജെ2യുടെ വരവോടെ 4ജി എല്‍ടിഇ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്‌മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളുടെ ഇടയില്‍ സാംസങ്‌ ഇലക്ട്രോണിക്‌സ്‌ ഇന്ത്യ കൂടുതല്‍ കരുത്തരാവുകയാണ്‌. അതിവേഗ ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റിയും ഡൗണ്‍ലോഡിംഗിന്റെ വേഗതയും ഗാലക്‌സി ജെ2നെ ഉപഭോക്താക്കള്‍ക്ക്‌ ഏറെ പ്രിയപ്പെട്ടതാക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. 4ജി സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ എന്നതിലുപരി, ഇന്ത്യന്‍ ഉപഭോക്താക്കളെയും അവരുടെ ആവശ്യങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടാണ്‌ സാംസങ്‌ ഗാലക്‌സി ജെ2 നിര്‍മ്മിച്ചിരിക്കുന്നത്‌. മികച്ച ഡിസ്‌പ്ലേ, ചെലവു കുറഞ്ഞ ഇന്റര്‍നെറ്റ്‌ ഉപയോഗം, മെച്ചപ്പെട്ട പ്രവര്‍ത്തനം എന്നീ ആവശ്യങ്ങളെ മുന്നില്‍ കണ്ടാണ്‌ സാംസങ്‌ ഗാലക്‌സി ജെ2 രൂപകല്‍പന ചെയ്‌തത്‌.

ക്യൂഎച്ച്‌ഡി സൂപ്പര്‍ അമോലെഡ്‌ സ്‌ക്രീന്‍, 1.3 ജിഗാഹെര്‍ട്ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രൊസസര്‍ എന്നിവ കരുത്തു പകരുന്ന ഗാലക്‌സി ജെ2 സമാനതകളില്ലാത്ത 4ജി അനുഭവമാണ്‌ ഉപയോക്താവിന്‌ സമ്മാനിക്കുക.

ഡാറ്റ ഉപയോഗത്തില്‍ അന്‍പതു ശതമാനത്തോളം ലാഭവും, രണ്ടിരട്ടിയിലധികം ബാറ്ററി സ്‌റ്റാന്‍ഡ്‌ബൈ സമയവും നല്‍കാന്‍ പര്യാപ്‌തമാണ്‌ ഗാലക്‌സി ജെ2ല്‍ അവതരിപ്പിച്ചിരിക്കുന്ന ഡാറ്റാ അള്‍ട്ര സേവിംഗ്‌ മോഡ്‌ എന്ന നൂതന സവിശേഷത. ഇന്ത്യന്‍ ഉപഭോക്താഭക്കളെ സംബന്ധിച്ചിടത്തോളം 4ജി സേവനങ്ങള്‍ നല്‍കുന്ന സ്‌മാര്‍ട്ട്‌ ഫോണുകളില്‍, വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും ലാഭകരമായ മോഡലാണ്‌ ഗാലക്‌സി ജെ2.

മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക്‌ എറ്റവും നല്ല സേവനങ്ങള്‍ നല്‍കാന്‍ എന്നും സാംസങ്‌ ശ്രമിച്ചിട്ടുണ്ട്‌.