Breaking News

Trending right now:
Description
 
Oct 01, 2015

ഓസ്‌ട്രേലിയന്‍ മലയാളികളെ ചിരിപ്പിക്കാന്‍ ജോക്ക്‌ ആന്‍ഡ്‌ ജില്‍ എത്തുന്നു.

image
സിഡ്‌നി: ചിരിയുടെ മാമാങ്കം തീര്‍ക്കുവാന്‍ നൃത്ത ന്യത്യങ്ങളുടെ അകമ്പടിയോടെ ജോക്ക്‌ ആന്‍ഡ്‌ ജില്‍ എത്തുന്നു. ഒക്ടോബര്‍ പതിനാറ്‌ മുതല്‍ ഒക്ടോബര്‍ 25 വരെയാവും പരിപാടി. ഓസ്‌ട്രേലിയയിലെ പ്രമുഖ വ്യവസായിയായ ജാക്ക്‌ ചെമ്പരിക്ക പ്രധാന സ്‌പോണ്‍സറായ ഹാര്‍ട്ട്‌ ബീറ്റ്‌സ്‌ ആന്‍ഡ്‌ സഹായസിന്റെ ഈ സ്റ്റേജ്‌ ഷോ അവതരണ ശൈലിക്കൊണ്ടു മറ്റു സ്‌റ്റേജ്‌ ഷോകളില്‍ നിന്നു വ്യത്യസ്‌തമാകുമെന്നും സംഘാടകര്‍. 
ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ്‌ എന്ന ഹാസ്യ പരിപാടി വ്യത്യസ്‌തമാക്കിയ രമേഷ്‌ പിഷാരടി, ധര്‍മ്മജന്‍ ടീമാണ്‌ പരിപാടിയുടെ പ്രധാന ആകര്‍ഷണം. സിനിമ താരം റോമ, സീരിയല്‍ നടി സരയു ഗായികയായ ഡെല്‍സി നൈനാന്‍, സൂര്യ, മിമിക്രി താരങ്ങളായ സാജു നവോദയ, മണിക്കുട്ടന്‍, ഐഡിയ സ്‌റ്റാര്‍ സിംഗര്‍ ഫെയിം റോഷന്‍ എന്‍ സി, വില്യം ഐസക്ക്‌ എന്നിവര്‍ അണിനിരക്കുന്ന സമ്പന്നമായ താര നിരയുമായാണ്‌ ജാക്ക്‌ ആന്‍ഡ്‌ ജില്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നത്‌. ശ്യാം സജിത്താണ്‌ പരിപാടിയുടെ ഡയറക്ടര്‍ 
ഒക്ടോബര്‍ 16ന്‌ പെര്‍ത്ത്‌, 17ന്‌ മെല്‍ബണ്‍, 18ന്‌ സിഡ്‌നി, 21ന്‌ ഓറഞ്ച്‌, 23ന്‌ കാന്‍ബറ, 24ന്‌ ബ്രിസ്‌ബെയ്‌ന്‍, 25ന്‌ അഡ്‌ലൈഡ്‌ എന്നിവിടങ്ങളിലാണ്‌ പരിപാടി.ദിലീപ്‌ ഷോയ്‌ക്കു ശേഷം ഓസ്‌ട്രേലിയന്‍ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന പരിപാടിയാണ്‌ ജോക്ക്‌ ആന്‍ഡ്‌ ജില്ലെന്നും സംഘാടകര്‍ പറഞ്ഞു.