Breaking News

Trending right now:
Description
 
Oct 01, 2015

വിജയ്‌, നയന്‍താര, സാമന്ത എന്നിവരുടെ വീടുകളില്‍ ആദായനികുതുവകുപ്പ്‌ റെയ്‌ഡ്‌ നടത്തി

image നടന്‍ വിജയ്‌, നടിമാരായ നയന്‍താര, സാമന്ത എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തി. വിജയ്‌ നായകനായ പുലി എന്ന വന്‍ബജറ്റ്‌ തമിഴ്‌ ചിത്രം ഇന്നു പുറത്തിറങ്ങാനിരിക്കെയാണ്‌ ഇന്നലെ വിജയിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. ചെന്നൈ, ഹൈദരബാദ്‌, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ വസതിയടക്കം 32 കേന്ദ്രങ്ങളിലായിരുന്നു റെയ്‌ഡ്‌. പുലിയുടെ വത്സരവാക്കത്തെ പ്രൊഡക്ഷന്‍ ഓഫീസിലും വിജയിയുടെ നീലാങ്കരയിലെ വീട്ടിലും റെയ്‌ഡ്‌ നടത്തി. റെയ്‌ഡില്‍ പിടിച്ചെടുത്ത രേഖകളെക്കുറിച്ച്‌ അധികൃതര്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. നടി നയന്‍താരയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലും തിരുവല്ലയിലും ചെന്നൈയിലും ഹൈദരാബാദിലുമുള്ള വസതികളിലും മിന്നല്‍ പരിശോധന നടത്തി. വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ ഒരേസമയമായിരുന്നു റെയ്‌ഡ്‌. രാവിലെ ഏഴിന്‌ ആരംഭിച്ച പരിശോധന മണിക്കൂറുകള്‍ക്കുശേഷമാണ്‌ അവസാനിപ്പിച്ചത്‌. മലയാളത്തിലും തമിഴിലുമായി കോടികള്‍ പ്രതിഫലം പറ്റുന്ന നയന്‍താര വരുമാനമായി 60 ലക്ഷത്തില്‍താഴെയുള്ള തുകമാത്രമാണ്‌ കാണിച്ചിരിക്കുന്നതെനന്‌ ആദായനികുതി വകുപ്പ്‌ പറയുന്നു. ഈ തുകയ്‌ക്ക്‌തന്നെ കൃത്യമായി നികുതി അടയ്‌ക്കാറില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും ബാങ്ക്‌ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളുമാണ്‌ ആദായനികുതി വകുപ്പ്‌ ശേഖരിച്ചിട്ടുള്ളത്‌. ഹൈദരാബാദില്‍ അടുത്തിടെ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തു നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെയും മരടില്‍ നിര്‍മിക്കുന്ന പുതിയ വില്ലയെയും സംബന്ധിച്ചും ആദായനികുതി വകുപ്പ്‌ പരിശോധിച്ചുവരികയാണ്‌. നെയ്യാറ്റിന്‍കരയില്‍ തിയറ്റര്‍ നടത്തിയിരുന്ന പുലിയുടെ സഹ നിര്‍മാതാവിന്റെ വസതിയിലും റെയ്‌ഡ്‌ നടന്നു.