Breaking News

Trending right now:
Description
 
Sep 30, 2015

സാംസങ്‌ 950 പ്രോ സോളിഡ്‌ സ്റ്റേറ്റ്‌്‌ ഡ്രൈവ്‌ വിപണിയില്‍

image സാംസങ്‌ ഇലക്ട്രോണിക്‌സിന്റെ 950 പ്രോ സോളിഡ്‌ സ്റ്റേറ്റ്‌്‌ ഡ്രൈവ്‌ വിപണിയില്‍. കംപ്യൂട്ടറുകളുടെയും ലാപ്‌ടോപ്പുകളുടെയും പ്രവര്‍ത്തന മികവില്‍ വന്‍ മുന്നേറ്റത്തിനാണ്‌ ഈ അതിവേഗ മെമ്മറി ഡ്രൈവ്‌ വഴിയൊരുക്കുന്നത്‌. വളരെ കനം കുറഞ്ഞ നോട്ട്‌ബുക്ക്‌ പിസികള്‍ക്കും കംപ്യൂട്ടറുകള്‍ക്കും അനുയോജ്യമായ രീതിയിലാണ്‌ 950 പ്രോ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌.

256 ജിബി, 512 ജിബി എന്നീ രണ്ടു സംഭരണ ശേഷികളിലാണ്‌ ഈ മോഡല്‍ എത്തുന്നത്‌. നിലവിലുള്ള സീരിയല്‍ അഡ്വാന്‍സ്‌ഡ്‌ ടെക്‌നോളജി അറ്റാച്ച്‌മെന്റ്‌ (SATA) ഇന്റര്‍ഫേസ്‌ അധിഷ്ടിത സോളിഡ്‌ സ്റ്റേറ്റ്‌്‌ ഡ്രൈവുകളെക്കാള്‍ നാലിരട്ടി വേഗത നല്‍കുന്ന പിസികളുടെ മൂന്നാം തലമുറ ഇന്റര്‍ഫേസാണ്‌ 950 പ്രോ ഉപയോഗിക്കുന്നത്‌.

70 ഡിഗ്രി സെല്‍ഷ്യസ്‌ വരെയുള്ള ചൂടിന്‌ തകര്‍ക്കാനാവാത്ത, സാമാന്യം കടുത്ത ആഘാതങ്ങളെപ്പോലും തടുക്കുന്ന നിര്‍മിതിയാണ്‌ 950 പ്രോയുടേത്‌. 256 ജിബി മോഡലിന്‌ 199.99 ഡോളറും 512 ജിബി മോഡലിന്‌ 349.99 ഡോളറുമാണ്‌ 950 പ്രോയുടെ ആഗോളവിപണിയിലെ വില.