Breaking News

Trending right now:
Description
 
Sep 30, 2015

ഒക്ടോബർ 26ന്‌ വോക്കിങ്ങിൽ നടക്കുന്ന ഫസ്റ്റ് റിംഗ് മണിമുഴക്കം ഉദ്ധേശശുദ്ധി കൊണ്ടും ജനപിന്തുണകൊണ്ടും ശ്രദ്ധേയമാകുന്നു

image
സ്റ്റേജ് ഷോയിലെ മഹാരഥൻ എന്നറിയപ്പെടുന്ന കലഭാവാൻ മണിയും മലയാളത്തിലെ മികച്ച പന്ത്രണ്ട് കലാപ്രതിഭകളുമായി വോക്കിങ്ങിനെ പുളകം കൊള്ളിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മറ്റ് സ്റ്റേജ് ഷോകളിൽ നിന്നും തികച്ചും വത്യസ്തമായി  വോക്കിംഗ് കാരുണ്യ മണിമുഴക്കംനിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നത് കേരളത്തിലെ ദുരിതം അനുഭവിക്കുന്ന രോഗികൾ, പാവങ്ങൾ, അനാഥർ മുതലായവർക്ക്  ഒരു കൈത്താങാകുക എന്ന ലക്ഷ്യത്തോടുകുടിയാണ്. വോക്കിംഗ് കാരുണ്യ ഇതിനോടകം 40 തവണകളായി 23 ലക്ഷത്തിൽപരം രൂപ തികച്ചും അർഹതപ്പെട്ട പാവങ്ങള്ക്കും രോഗികൾക്കുമായി  കൈമാറി കഴിഞ്ഞു.

ജീവിതത്തില് കഷ്ടതകള് ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് ഇവിടെ സുഖകരമായ ജീവിതം  നയിക്കുന്നതില് യാതൊരു പ്രസക്തിയും ഇല്ലയെന്ന തിരിച്ചറിവില് നിന്നും പ്രജോദനം ഉള്ക്കൊണ്ട് ഒരു പറ്റം ചെറുപ്പക്കാര് രൂപം നല്കിയ സംഘടനയാണ് വോക്കിംഗ് കാരുണ്യ ചാരിറ്റബിള് സൊസൈറ്റി. ഇത്തരമൊരു നന്മയുടെ കരം നാട്ടിലെ കഷ്ടപ്പെടുന്ന ആളുകളിലേക്ക് നീളുമ്പോള് നമ്മളില് പലരും ഇപ്പോഴും കൈകെട്ടി നോക്കി നില്ക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ സഹോദരങ്ങളെ കണ്ണീരൊപ്പാന് നമുക്ക് കഴിയേണ്ടതില്ലേ?

യു കെയിലെ പ്രവാസി ജീവിതത്തിന്റെ ഊഷ്മളതയില് ജീവിക്കുന്ന ഓരോ മലയാളിക്കും കഷ്ട്ടപാടിന്റെയും വേദനകളുടെയും ഒരു ഭൂതകാലമുണ്ട്. പ്രധാനമായും സാമ്പത്തികം തന്നെയാകണം നമ്മുടെയെല്ലാം ജീവിതത്തെ ഒരുകാലത്ത് ദുരിതത്തില് ആഴ്ത്തിയത്. അതേ സാമ്പത്തിക ബാധ്യത മൂലം ഏറെ ദുരിതങ്ങള് അനുഭവിക്കുന്നവര് ഇന്നും നമ്മുടെ നാട്ടില് നിരവധി പേരുണ്ട്. ഇവരെ സഹായിക്കുവാന് നമുക്ക് ആത്മാര്ഥമായ ആഗ്രഹം ഉണ്ടെങ്കില് പോലും പലപ്പോഴും നമ്മുടെ കയ്യിലെ ചെറിയ തുകകള് നല്കിയാല് അവരുടെ പ്രശ്നങ്ങള്ക്ക് യാതൊരു പരിഹാരവും ഉണ്ടാകില്ല എന്ന ധാരണയില് നമ്മള് ആ മഹത് കര്മ്മത്തില് നിന്നും പിന്തിരിയാറുണ്ട്. ഈയൊരു സാഹചര്യത്തില് വോക്കിംഗ് കാരുണ്യയുടെ പ്രസക്തിയേറുകയാണ്. നമ്മുടെ കയ്യിലെ ചെറിയ ചെറിയ തുകകള് കാരുണ്യയിലൂടെ സ്വരൂപിച്ചാല് നല്ലൊരു തുക കണ്ടെത്താന് നമുക്കാകും.

പലതുള്ളി പെരുവെള്ളം എന്ന് കേട്ടിട്ടില്ലേ അതുതന്നെ. ഓരോ മാസവും കേരളത്തിലെ ഓരോ ജില്ലയെ സഹായം നല്കുന്നതിനായി തിരഞ്ഞെടുക്കുന്നുവേന്നതും സഹായം ആവശ്യമുള്ളവരെ നിങ്ങള്ക്ക് നിര്ദേശിക്കാമെന്നതും കാരുണ്യയെ കൂടുതല് സുതാര്യവും ജനകീയവുമാക്കുന്നു.

കഴിഞ്ഞ നാല് വര്ഷക്കാലമായി  യു. കെ. യിലെ സുമനസുകളുടെ അകമഴിഞ്ഞ സഹകരണത്തോടുകൂടിയാണ്
വോക്കിംഗ് കാരുണ്യയ്ക്ക് ഇത്രയും ജനപ്രിയമാകുവാൻ കഴിഞ്ഞത്. യു.കെ. യിലെ തന്നെമലയാളികൾ നിർദേശിച്ച നിരവധി പാവങ്ങള്ക്ക് വോക്കിംഗ് കാരുണ്യസഹായ ഹസ്തം നല്കിയിട്ടുണ്ട്.

വോകിംഗ് കാരുണ്യ ഫസ്റ്റ് റിംഗ് മണിമുഴക്കത്തിൽ നിങ്ങളും പങ്കാളികളാകുമ്പോൾ കേരളത്തിലെ പാവങ്ങളെയും
രോഗികളെയുമാണ്‌  നിങ്ങൾ സഹായിക്കുന്നത്, സ്വാന്തനമേ കുന്നത്. നിങ്ങൾ മുടക്കുന്ന ഓരോ ചില്ലിക്കാശും വേദനിക്കുന്ന രോഗികള്ക്കും പാവങ്ങൾക്കും കണ്ണീരൊപ്പാൻ ഉതകും എന്ന് ഞങ്ങൾ ഉറപ്പു നല്കുന്നു.വോക്കിംഗ് കാരുണ്യയുടെ  ഈ ധനസമാഹരണയജ്ഞത്തിൽ  പങ്കാളികളായി ഈ ഉദ്യമത്തെ വലിയ ഒരു വിജയമാക്കിതീർക്കുവാൻ നിങ്ങൾ ഏവരേയും ഒക്ടോബർ 26 ന് വോക്കിങ്ങിലേയ്ക്ക് സാദരം ക്ഷണിക്കുന്നു.


VENUE
H. G. Wells Conference and Events Centre, Church Street East, Woking Surrey, GU21 8EW

PARKING
VICTORIA WAY, WOKING, GU21 8EW

CONTACTS

Boban Sebastian Mob:07846165720 
Jain Joseph  Mob:07809702654
Siby Jose Mob:07875707504
Diju Sebastian Mob: 07877041297
Abraham Chacko Mob: 07877386513
Joji C Joseph Mob: 07950779654
Jose o Joseph Mob: 07946113369
Jose Devasia  Mob:07809380701
Joy Paulose Mob: 07740466011
Sasi Kumar Mob: 07915059455
Saju Joseph Mob:07507361048