Breaking News

Trending right now:
Description
 
Dec 21, 2012

നഴ്‌സുമാരുടെ മിനിമം വേതനം: മന്ത്രിയും നിയമസഭാസമിതിയും രണ്ട്‌ തട്ടില്‍

image മിനിമം വേതനം നല്‌കാത്ത ഹോസ്‌പിറ്റലുകള്‍ ഭൂരിപക്ഷമെന്ന്‌ നിയമസഭാ സമിതി, എല്ലാ ഹോസ്‌പിറ്റലുകളും മിനിമം വേതനം നല്‌കുന്നുണ്ടെന്ന്‌ മന്ത്രിയും. കഴിഞ്ഞ ദിവസം `ഗ്ലോബല്‍ മലയാളത്തിനു`അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്‌ കേരളത്തിലെ എല്ലാ ഹോസ്‌പിറ്റലുകളും മിനിമം വേതനം നല്‌കുന്നുണ്ടെന്ന്‌ തൊഴില്‍ വകുപ്പ്‌ മന്ത്രി ഷിബു ബേബി ജോണ്‍ അവകാശപ്പെട്ടത്‌.  മിനിമം വേതനം നല്‌കാത്ത ഏതെങ്കിലും ഹോസ്‌പിറ്റലുകള്‍ ഉണ്ടെന്ന്‌ ശ്രദ്ധയില്‍ പെടുത്തിയാല്‍ അവര്‍ക്കെതിരെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‌കിയിരുന്നു.

കേരളത്തിലെ ഹോസ്‌പിറ്റലില്‍ സമരം നടക്കുന്നത്‌ മിനിമം വേതനത്തിനു വേണ്ടിയല്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഹോസ്‌പിറ്റലുകളില്‍ നടക്കുന്ന ഇന്റേണല്‍ പ്രശ്‌നത്തിനു വേണ്ടി നടക്കുന്ന സമരമാണ്‌ കോതമംഗലത്തും തൃശൂരിലും നടന്നതെന്നും മന്ത്രി അവകാശപ്പെട്ടത്‌. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്‌ സുപ്രീം കോടതി റൂള്‍ ഉള്ളതിനാല്‍ ഇടപെടാന്‍ സാധ്യമല്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്‌. എന്നാല്‍ ഹോസ്‌പിറ്റല്‍ മേഖലയില്‍ കഠിനമായ തൊഴില്‍ ചൂഷണമാണ്‌ നടക്കുന്നതെന്ന്‌ നിയമ സഭാ സമിതി കണ്ടെത്തിയത്‌.

കേരളത്തില്‍ നടന്നു വരുന്ന തൊഴില്‍ സമരങ്ങള്‍ ശരിയായി പഠിക്കാന്‍ പോലും മെന്‌ക്കെടാത്ത മന്ത്രിയെ യാണ്‌ കേരളത്തിലെ പ്രമുഖ ചാനല്‍ കേരളത്തിലെ മികച്ച ആറു മന്ത്രിമാരുടെ പാനലില്‍ ഉള്‍പ്പെടുത്തിയതെന്നതാണ്‌ രസകരമായ വസ്‌തുത.

എന്നാല്‍, കേരളത്തിലെ ഹോസ്‌പിറ്റലുകളില്‍ മിക്കതും മിനിമം വേതനം നല്‌കുന്നില്ലെന്ന്‌ ജോസഫ്‌ വാഴയ്‌ക്കന്‍ അധ്യക്ഷനായ നിയമസഭ യുവജന ക്ഷേമ സമിതിയുടെ കണ്ടെത്തല്‍.  ഇത്തരത്തിലുള്ള ഹോസ്‌പിറ്റലുകളുടെ രജിസ്ര്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യണമെന്നും നിയമസഭാസമതി റിപ്പോര്‍ട്ടില്‍ ആവിശ്യപ്പെട്ടു. മിക്ക ഹോസിപിറ്റലുകളിലും നിയമനം തോന്നിയപടിയാണെന്നും യാതൊരു വ്യവസ്ഥയും ഹോസ്‌പിറ്റലുകള്‍ പാലിക്കുന്നില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ എല്ലാ ജില്ലയിലെയും ഹോസ്‌പിറ്റലുകള്‍ സന്ദര്‍ശിച്ച ശേഷമാണ്‌ നിയമ സഭാ സമിതി ഈ കാര്യം കണ്ടെത്തിയത്‌.