Breaking News

Trending right now:
Description
 
Sep 30, 2015

സാംസങ്‌ ഗിയര്‍ വിആര്‍

image ഇലക്ട്രോണിക്‌ വിയറബിള്‍ ഉപകരണ വിഭാഗത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു കൊണ്ട്‌ സാംസങ്‌ ഇലക്ട്രോണിക്‌സ്‌ ഉപയോക്താക്കള്‍ക്ക്‌ വേണ്ടി ആദ്യത്തെ ഗിയര്‍ വി ആര്‍ പുറത്തിറക്കി. 

വിര്‍ച്വല്‍ റിയാലിറ്റി ആശയത്തെ പുനരാഖ്യനം ചെയ്‌തു കൊണ്ട്‌ സാംസങ്‌ - ഒക്കുലസ്‌ സഖ്യമാണ്‌ ഗിയര്‍ വിആര്‍ വിപണിയിലെത്തിക്കുന്നത്‌. സാംസങിന്റെ ഗാലക്‌സി സ്‌മാര്‍ട്ട്‌ ഫോണുകളോടൊപ്പം യോജിച്ചു പ്രവര്‍ത്തിക്കുന്ന രീതിയിലാണ്‌ ഇത്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഗാലക്‌സി നോട്ട്‌5, ഗാലക്‌സി എസ്‌6 എഡ്‌ജ്‌ പ്ലസ്‌, എസ്‌6, എസ്‌6 എഡ്‌ജ്‌ എന്നീ സ്‌മാര്‍ട്ട്‌ഫോണുകളുടെ സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ മികച്ച വിര്‍ച്വല്‍ റിയാലിറ്റി അനുഭവം ഗിയര്‍ വിആര്‍ ഉപയോക്താക്കള്‍ക്ക്‌ പ്രദാനം ചെയ്യും. 

ആദ്യം വിപണിയിലെത്തിയ ഗിയര്‍ വിആര്‍ ഇന്നോവേറ്റര്‍ പതിപ്പിനേക്കാളും 22 ശതമാനം ഭാരം കുറവാണ്‌ സാംസങ്‌ ഗിയര്‍ വിആറിന്‌. സൗകര്യപ്രദമായി ധരിക്കുവാന്‍ പുതിയ ഫോം കുഷ്യനിംഗ്‌ സംവിധാനത്തോടെ കൂടി വിപണിയിലെത്തുന്ന ഗിയര്‍ വിആറില്‍ മെച്ചപ്പെടുത്തിയ ടച്ച്‌ പാഡും മികച്ച നിയന്ത്രണ സംവിധാനങ്ങളും ഉണ്ട്‌.

99 ഡോളര്‍ വില വരുന്ന സാംസങ്‌ ഗിയര്‍ വിആര്‍ ഫ്രോസ്‌റ്റ്‌ വൈറ്റ്‌ നിറത്തില്‍ വിപണിയില്‍ ലഭ്യമാണ്‌.