Breaking News

Trending right now:
Description
 
Sep 30, 2015

ഇന്ത്യന്‍ ഡാറ്റാ സെന്ററുകള്‍ വഴി ക്ലൗഡ്‌ സേവനങ്ങള്‍

image മൈക്രോസോഫ്‌റ്റിന്റെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള ക്ലൗഡ്‌ സേവനങ്ങള്‍ ഇനി ഇന്ത്യന്‍ ഡാറ്റാ സെന്ററുകള്‍ വഴി ലഭ്യമാക്കുമെന്ന്‌ കമ്പനി അറിയിച്ചു. മൈക്രോസോഫ്‌റ്റ്‌ അഷ്വര്‍ എന്ന ഈ സേവനം കമ്പനിയുടെ പൂനൈ, ചെന്നൈ, മുംബൈ നഗരങ്ങളിലുള്ള ഡാറ്റാ സെന്ററുകള്‍ വഴിയാണ്‌ ലഭ്യമാക്കുന്നത്‌. ഇന്ത്യന്‍ ഡാറ്റാ സെന്ററുകളില്‍ നിന്നും ക്ലൗഡ്‌ സേവനങ്ങള്‍ നല്‍കുന്ന ആദ്യ പബ്ലിക്ക്‌ ക്ലൗഡ്‌ സേവനദാതാവാണ്‌ മൈക്രോസോഫ്‌റ്റ്‌. ഗവണ്‍മെന്റ്‌ സംരംഭങ്ങള്‍, വന്‍കിട ബിസ്സിനസ്സുകള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങി സാധാരണ പൗരന്മാര്‍ക്ക്‌ വരെ മൈക്രോസോഫ്‌റ്റിന്റെ ക്ലൗഡ്‌ സേവനങ്ങള്‍ ലഭ്യമാണ്‌.

മൈക്രോസോഫ്‌റ്റ്‌ അഷ്വറിനൊപ്പം ഓഫീസ്‌ 365, ഡൈനാമിക്ക്‌ സിആര്‍എം ഓണ്‍ലൈന്‍ സേവനങ്ങളും മൈക്രോസോഫ്‌റ്റ്‌ ലഭ്യമാക്കുന്നുണ്ട്‌.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്ലൗഡ്‌ ബിസ്സിനസിന്‌ 100% വളര്‍ച്ചയാണുണ്ടായത്‌. പ്രാദേശിക ക്ലൗഡ്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നതോടുകൂടി സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖല സംരംഭങ്ങള്‍ക്കും ഇന്ത്യന്‍ ഡാറ്റാ സെന്റര്‍ വഴി ക്ലൗഡ്‌ സേവനങ്ങള്‍ ഉപയോഗിക്കാനുള്ള അവസരമാണ്‌ ഒരുങ്ങുന്നത്‌.