Breaking News

Trending right now:
Description
 
Dec 21, 2012

കേരള കള്‍ച്ചറല്‍ ആന്‍ഡ്‌ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്‌മസ്‌ ആഘോഷം

image

യുക്കെ മലയാളികളുടെ മനസ്സിലെ മായാത്ത ഓര്‍മ്മയായി 2012ലെ ക്രിസ്‌മസ്‌ മാറുവാന്‍ സംഗീതവും നൃത്തവും ഡിന്നറുമായി കേരള കള്‍ച്ചറല്‍ ആന്‍ഡ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ ക്രിസമസ്‌ പരിപാടികളുമായി ഇത്തവണയും എത്തുന്നു.

ബോക്‌സിങ്ങ്‌ ഡേയില്‍ (26 .12.12) വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി 11 മണി വരെ ക്രോയിഡേണ്‍ മിച്ചാം റോഡിലെ ലാന്‍ഫ്രാന്‍സ്‌ ഹാളിലാണ്‌ ക്രിസ്‌മസ്‌ ആഘോഷം ക്രമീകരിച്ചിരിക്കുന്നത്‌.  എല്ലാ മെമ്പര്‍മാര്‍ക്കും ഈ മെയിലിലോ ഫോണിലൂടെയോ ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്‌.  മെമ്പര്‍മാര്‍ താങ്കളുടെ സാന്നിധ്യം ഉണ്ടാകുമോ ഇല്ലയോ എന്ന്‌ മുന്‍കൂട്ടി അറിയിക്കേണ്ടതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

പ്രവേശനം പാസ്സ്‌ ഉള്ളവര്‍ക്ക്‌ മാത്രം. 22.12.12നു മുമ്പായി അഡ്‌മിഷന്‍ ഉറപ്പാക്കേണ്ടതാണ്‌


കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടുക.

അശോക്‌ കുമാര്‍ 07974 349 318
സണ്ണി 07828 109 392
സുകു 07970 404 816
അയൂബ്‌ 07788 660 040
ഷാ 07717 206 238
മംഗള്‍ 07960 080 062