Breaking News

Trending right now:
Description
 
Sep 30, 2015

ടയോട്ട ഫോര്‍ച്യൂണര്‍ ഓസ്‌ട്രേലിയയില്‍ ഒക്ടോബര്‍ മുതല്‍

Vinod Mathai
image ടയോട്ടയുടെ ജനപ്രിയ എസ്‌യുവി ഫോര്‍ച്ച്യൂണര്‍ ഓസ്‌ട്രേലിയന്‍ വിപണിയിലെത്തുന്നു. ഒക്ടോബര്‍ മുതല്‍ വില്‍പ്പന തുടങ്ങും. ഇതിന്റെ ഭാഗമായി സിഡ്‌നിയില്‍ കഴിഞ്ഞ ദിവസം ഫോര്‍ച്യൂണറിന്റെ ലോഞ്ച്‌ സംഘടിപ്പിച്ചിരുന്നു.

ഏഴു സീറ്റുകളുള്ള ഫോര്‍ച്ച്യൂണറിന്റെ ഡീസല്‍ മോഡലുകളാവും ഓസ്‌ട്രേലിയയില്‍ വില്‍പ്പനയ്‌ക്കുണ്ടാവും. എട്ടു ലിറ്റര്‍ ഇന്ധനത്തിന്‌ നൂറുകിലോമീറ്റര്‍ വരെ ലഭിക്കും. വില തീരുമാനിച്ചിട്ടില്ല. 1.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ്‌ ഫോര്‍ച്യൂണറിന്‌.

സിക്‌സ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനാണ്‌ ബേസ്‌ മോഡലില്‍. മാനുവല്‍ ട്രാന്‍സ്‌മിഷന്‍ ഉയര്‍ന്ന മോഡലുകളില്‍ ലഭ്യമാണ്‌. 3400 ആര്‍പിഎമ്മില്‍ 130 കിലോവാട്ട്‌ പവര്‍ ലഭിക്കും.