Breaking News

Trending right now:
Description
 
Dec 21, 2012

അബര്‍ദ്ദീന്‍ മലയാളി അസോസിയേഷന്‍ ക്രിസ്‌മസിനോടനുബന്ധിച്ച്‌ കരോള്‍ ഗാനവും ഫാഷന്‍ ഷോ മത്സരവും സംഘടിപ്പിക്കുന്നു

image

യുക്കെയിലെ അബര്‍ദ്ദീന്‍ മലയാളി അസോസിയേഷന്‍  ക്രിസ്‌മസിനോടനുബന്ധിച്ച്‌ കരോള്‍ ഗാനവും ഫാഷന്‍ ഷോ മത്സരവും അസോസിയേഷന്‍ മെമ്പര്‍മാര്‍ക്കായി സംഘടിപ്പിക്കുന്നു. മത്സരത്തിനു മുന്നൊരുക്കമായി നാളെ ശനിയാഴ്‌ച (2.12.12) മല്‍സരാര്‍ത്ഥികള്‍ക്കായി ഹോളി ഫാമിലി ചര്‍ച്ച്‌ ഹാളില്‍ വച്ച്‌ പരീശീലനം സംഘടിപ്പിക്കുന്നുണ്ട്‌.

മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നാളെത്തെ പരിശീലനത്തിനു നിര്‍ബന്ധമായി എത്തിച്ചേരണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പ്രെയര്‍ സോങ്ങിന്‌ പങ്കെടുക്കുന്നവര്‍ കറുപ്പും വെളുപ്പും നിറത്തിലുളള്‌ വസ്‌ത്രങ്ങളാണ്‌ ധരിക്കേണ്ടത്‌. സ്‌കാര്‍ഫും ബ്ലു ടൈയും സംഘടന നല്‌കുന്നതാണ്‌.

ഫാഷന്‍ ഷോ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ പരമ്പരാഗത വെസ്‌റ്റേണ്‍ ഡ്രസുകളാണ്‌ ധരിക്കേണ്ടത്‌. എന്നാല്‍ ഇത്‌ ഫാന്‍സി ഡ്രസ്‌ മത്സരമല്ലെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്കുള്ള ഹാറ്റ്‌ എഎംഎ തന്നെ നല്‌കുന്നതാണ്‌.