Breaking News

Trending right now:
Description
 
Dec 21, 2012

ബൈക്ക്‌ യാത്രക്കാരെ ബോധവല്‍ക്കരിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്‌ മോട്ടര്‍ ക്ലബിന്റെ ബൈക്ക്‌ റാലി

image

തിരുവനന്തപുരം: റോയല്‍ എന്‍ഫീല്‍ഡ്‌ മോട്ടര്‍സൈക്കിള്‍ യാത്രക്കാരുടെ മാത്രമായി റോയല്‍ എന്‍ഫീല്‍ഡ്‌ മോട്ടര്‍സൈക്കിള്‍ ക്ലബ്‌ രൂപികരിച്ചു. ഡിസംബര്‍ രണ്ടാം തീയതി രൂപികരിച്ച ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബൈക്ക്‌ യാത്രക്കാരുമായി റോഡ്‌ സുരക്ഷ മാര്‍ഗങ്ങള്‍ പങ്കുവയ്‌ക്കാന്‍ ബൈക്ക്‌ റൈഡ്‌ നടത്തും.

ഡിസംബര്‍ 23-ാം തീയതി ഞായറാഴ്‌ച ടെക്ക്‌നോപാര്‍ക്കില്‍ നിന്ന്‌ പൊന്മുടിയിലേയ്‌ക്കാണ്‌ 70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈക്ക്‌ റാലി സംഘടിപ്പിച്ചിരിക്കുന്നത്‌. 8.30-ന്‌ ആരംഭിക്കുന്ന റാലി നാലുമണിയോടെ അവസാനിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉത്‌ഘാടനം ഡിവൈഎസ്‌പി കെ വി മഹേഷ്‌ ഇന്നലെ മസ്‌ക്കറ്റ്‌ ഹോട്ടലില്‍ നിര്‍വഹിച്ചു.


Click the link below

Thunderbird 500 Review