Breaking News

Trending right now:
Description
 
Sep 28, 2015

കളി കാര്യമായി ഫഹദിന്‌ ശരിക്കും അടി കിട്ടി

image

ചിത്രീകരണത്തിനിടെ നടന്‍ ഫഹദ്‌ ഫാസിലിനു ശരിക്കും അടി കിട്ടി. ദിലീപ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്‌ ശരിക്കും അടി കിട്ടിയത്‌. 

ചെറുതോണി അണക്കെട്ടിനു സമീപത്തു വച്ചു സംഘടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ്‌ അടി കിട്ടിയത്‌. സഹതാരം സുജിത്ത്‌ അബദ്ധത്തില്‍ ഫഹദിന്റെ കാലില്‍ അടിക്കുകയായിരുന്നു. പരുക്കേറ്റ നടനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഷൂട്ടിംഗ്‌ നിര്‍ത്തി വയ്‌ക്കേണ്ടന്ന നിലപാടിലാണ്‌ ഫഹദ്‌. ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ്‌ ഫഹദ്‌ ഈ സിനിമയില്‍.