Breaking News

Trending right now:
Description
 
Sep 28, 2015

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ഷൂട്ടിംഗ്‌ കോടതി തടഞ്ഞു

image
ഉദയ കൃഷ്‌ണയുടെ തിരക്കഥയില്‍ വൈശാഖ്‌ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ ചീത്രീകരണത്തിനെതിരെ കോടതി. വനത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്‌ തടയണമെന്നു ഹൈക്കോടതി മലയാറ്റൂര്‍ ഡി എഫ്‌ ഒയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 
പൂയംകുട്ടി വനത്തിന്റെ ആവാസ വ്യവസ്ഥയ്‌ക്ക്‌ ദോഷം വരുത്തുന്ന രീതിയില്‍ റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച്‌ സെറ്റുകളൊരിക്കിയിട്ടുണ്ടെന്നും ചിത്രീകരണത്തിനായി സ്‌ഫോടനവും തീയിടലും നടത്തുവാന്‍ പരിപാടിയുണ്ടെന്നും കാണിച്ച്‌ പൂയം കുട്ടി സ്വദേശി നൗഷാദ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഇടപ്പെട്ടത്‌. ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടത്തിന്‌ കോടതി നോട്ടീസ്‌ അയക്കുകയായിരുന്നു. 
ഏതുതരം ഷൂട്ടിംഗാണ്‌ അവിടെ അനുവദിച്ചതെന്ന്‌ വിശദമാക്കണമെന്നു ഡി എഫ്‌ ഒയോടു കോടതി പറഞ്ഞിട്ടുണ്ട്‌. 
ഇതോടെ വനം വകുപ്പ്‌ സുരക്ഷ കര്‍ശനമാക്കി.

വനം- പോലീസ്‌ വകുപ്പുകളുടെ കനത്ത സംരക്ഷണത്തിലാണ്‌ ഒന്നരമാസമായി വനത്തിനുള്ളില്‍ ഷൂട്ടിംഗ്‌ നടക്കുന്നത്‌. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സ്‌ഫോടനം ഉണ്ടെന്ന വാര്‍ത്ത ലീക്കായതോടെയാണ്‌ സമീപവാസിയായ നൗഷാദ്‌ കോടതിയെ സമീപിച്ചത്‌. 
മോഹന്‍ലാലും പുലികളുമായുള്ള സംഘടന രംഗങ്ങള്‍ ചിത്രീകരിച്ചത്‌ വിയറ്റ്‌നാമിലെ ഹാനായിലെ വനത്തിലാണ്‌. കാടിനുള്ളിലെ ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ കഥയാണ്‌ പുലി മുരുകനില്‍ പറയുന്നത്‌.