Breaking News

Trending right now:
Description
 
Sep 25, 2015

വെല്ലുവിളിയുമായി റെനോയുടെ ചെറുകാര്‍ ക്വിഡ്‌ വപണിയില്‍

image ഹാച്ച്‌ബാക്‌ ശ്രേണിയിലെ പ്രധാന താരങ്ങളായ മാരുതി ആള്‍ട്ടോ 800, ഹ്യുണ്ടായി ഇയോണ്‍ എന്നിവയോടു നേരിട്ട്‌ ഏറ്റുമുട്ടാന്‍ ചെറുകാര്‍ ക്വിഡ്‌ വിപണിയിലെത്തി. ഫ്രഞ്ച്‌ വാഹന കമ്പനിയായ റെനോയാണ്‌ നിര്‍മാതാക്കള്‍. എതിരാളികളേക്കാള്‍ മെച്ചവും വിശാലമായ ഇന്റീരിയര്‍ എന്നു റെനോ അവകാശപ്പെടുന്നു. സ്റ്റീരിയോ, റേഡിയോ, ബ്ലൂടൂത്ത്‌, നാവിഗേറ്റര്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടച്ച്‌ സ്‌ക്രീന്‍ മ്യൂസിക്‌ സിസ്റ്റം ക്വിഡിന്റെ മാറ്റ്‌ കൂട്ടുന്നു. ഡ്രൈവര്‍ സീറ്റ്‌ എയര്‍ ബാഗും മുന്നിലെ പവര്‍ വിന്‍ഡോയും വിശാലമായ ഹെഡ്‌ സ്‌പേസും ബൂട്ട്‌ സ്‌പേസും ക്വിഡിനെ ഒരുപടി മുന്നില്‍നിര്‍ത്തുന്നു. 800 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണു ക്വിഡില്‍ ശക്തിപകരുന്നത്‌. 5678 ആര്‍പിഎം 54 പിഎസ്‌ കരുത്തും 4386 ആര്‍പിഎമില്‍ 72 എന്‍എം ടോര്‍ക്ക്‌ എന്‍ജിനുമൊപ്പം 5 സ്‌പീഡ്‌ മാന്വല്‍ ഗിയര്‍ ബോക്‌സും ക്വിഡില്‍ പ്രവര്‍ത്തിക്കുന്നു. മുന്‍ഭാഗത്തു ഡിസ്‌ക്‌ ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ്‌ ക്വിഡില്‍ ഉള്ളത്‌. ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില 2.56 ലക്ഷത്തില്‍ തുടങ്ങും. ക്വിഡിന്റെ ഫുള്‍ ഓപ്‌ഷന്‍ മോഡലായ ആര്‍എക്‌സ്‌ടി ഒയുടെ വില 3.53 ലക്ഷം രൂപയാണ്‌.