Breaking News

Trending right now:
Description
 
Sep 25, 2015

പടം തിയറ്ററുകളില്‍ എത്തുന്നതിനു മുമ്പു കോടാലിയെടുക്കരുതെന്ന്‌ ബാലചന്ദ്രമേനോന്‍

image പടം തിയറ്ററുകളില്‍ എത്തുന്നതിനു മുമ്പു കോടാലിയെടുത്തു വെട്ടരുതെന്നു ചലച്ചിത്രാസ്വാധകരോടു സംവിധായകന്‍ ബാലചന്ദ്ര മേനോന്‍. ഒരു ഇടവേള കഴിഞ്ഞു താന്‍ ചെയ്‌ത സിനിമയാണ്‌ ഞാന്‍ സംവിധാന്‍ ചെയ്യും എന്നത്‌. വിമര്‍ശിക്കാം, എന്നാല്‍ അപഹാസ്യമായ തെരുവുഭാഷയില്‍ കളിയാക്കരുതെന്ന്‌ അദ്ദേഹം പറഞ്ഞു. സിനിമ പുറത്തിറങ്ങിയാല്‍ പത്തു ദിവസമെങ്കിലും പ്രേക്ഷകര്‍ക്കു വിട്ടുകൊടുക്കണം. തന്റെ പുതിയ സിനിമയില്‍ രണ്ടു മൂന്നു പുതുമുഖങ്ങളെ കൊണ്ടുവന്നിട്ടുണ്ട്‌. വിമര്‍ശിക്കുമ്പോള്‍ അവരുടെ ഭാവികൂടി കാണണം.സിനിമയില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണെന്നും പടം കണ്ടതിനുശേഷം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ താന്‍ തിരുത്താന്‍ തയാറാണെന്നും അല്ലാതെ സോഷ്യല്‍ മീഡിയകളിലൂടെ കലാകാരനെയും അവന്റെ സൃഷ്ടികളെയും വിലയിരുത്തരുതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.