Breaking News

Trending right now:
Description
 
Sep 23, 2015

ഇത്‌ ഭരത്‌ ചന്ദ്രന്‍ ഐ പി എസ്‌ അല്ല, വെറും എസ്‌ ഐ, സോഷ്യല്‍ മീഡിയയില്‍ താരമായി മാത്യു സാര്‍

image

സത്യസന്ധതയ്‌ക്കും കര്‍മ്മധീരതയ്‌ക്കും പേരുകേട്ട പല ഉദ്യോഗസ്ഥരെയെ വെള്ളിത്തിരയില്‍ മാത്രമാണ്‌ പരിചിതമെങ്കില്‍ വെറും എസ്‌ ഐ മാത്രമായ മാത്യു സാര്‍ ഭരത്‌ ചന്ദ്രന്‍ ഐ പി എസിനും മാതൃകയാവുന്നു. 
മാത്യു സാറിന്റെ സത്യസന്ധതയെയും അര്‍പ്പണ ബോധത്തെക്കുറിച്ചും യു എന്‍ എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ ഇട്ട പോസ്റ്റ്‌ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നു. 

അമൃതയിലെ നഴ്‌സുമാരുടെ സമരത്തില്‍ മാനേജ്‌മെന്റിന്റെ പിണിയാളുകള്‍ നഴ്‌സുമാരെ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന്‌ നഴ്‌സുമാരുടെ മൊഴിയെടുക്കാന്‍ എത്തിയ പോലീസിന്റെ സമീപനം സത്യസന്ധമായതിന്റെ പിന്നില്‍ മാത്യു എന്ന ഈ പോലീസുകാരന്റെ നിസ്വാര്‍ത്ഥ സേവനം ഉണ്ടായിരുന്നു. 

സമരം തീരുവോളം നഴ്‌സുമാരെ സ്വന്തം സഹോദരങ്ങളെപ്പോലെ സംരക്ഷിച്ച പോലീസ്‌ ഉദ്യോഗസ്ഥന്‍ വേറിട്ടനുഭവമായെന്നു യു എന്‍ എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ വ്യക്തമാക്കി. കേസ്‌ സത്യസന്ധമായി അന്വേഷിക്കുകയും തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌ത ഈ ഉദ്യോഗസ്ഥനു മാനേജ്‌മെന്റിന്റെ ഭാഗത്തും നിന്നും രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. 
അമൃത മാനേജ്‌മെന്റിന്റെ ഇഷ്ടത്തിനു കൂട്ടു നില്‍ക്കാഞ്ഞതിനെ തുടര്‍ന്നു നാലു വര്‍ഷം കൊണ്ടു നിരവധി ട്രാന്‍സ്‌ഫറുകളാണ്‌ ഇയാള്‍ക്ക്‌ ലഭിച്ചത്‌. ഇപ്പോള്‍ ഷോളയാര്‍ സ്‌റ്റേഷനിലെ എസ്‌ ഐ ആണ്‌. 

നിരവധി ട്രാന്‍സ്‌ഫര്‍ ലഭിച്ചിട്ടും വന്‍ ഓഫറുകള്‍ തേടി വന്നിട്ടും ഒരടി പിന്നോട്ടു മാറാതെ സത്യസന്ധമായ അന്വേഷണത്തിനു നേതൃത്വം നല്‍കുകയായിരുന്ന്‌ ഈ ഉേദ്യാഗസ്ഥന്‍. 
നാലു വര്‍ഷം മുമ്പ്‌ ഇദ്ദേഹം എടുത്ത ധീരമായ നിലപാടിനെ പ്രശംസിച്ചു ജാസ്‌മിന്‍ ഷാ ഇട്ട പോസ്‌റ്റിന്റെ പൂര്‍ണ രൂപം. ഇപ്പോള്‍ കേസിന്റ വിചാരണ കോടതിയില്‍ നടക്കുകയാണ്‌. അമൃതയിലെ സമരമാണ്‌ നഴ്‌സിംഗ്‌ സമരചരിത്രത്തിലെ നാഴികകല്ലായി മാറിയത്‌. 

Jasminsha Sha with Jasminsha Sha and 6 others

2ഇന്ന് അമൃത ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ക്കേറ്റ മര്‍ദ്ദനത്തിന്‍റെ കേസ് വിസ്താരം പൂര്‍ത്തിയായി.കേസിലെ ഒന്നാം സാക്ഷി വിദേശത്തും,നാലാം സാക്ഷി വിവാഹത്തിന്‍റെ തിരക്കിനാലും,അഞ്ചാം സാക്ഷി ബംഗ്ലൂരില്‍ ആയതിനാലും രണ്ടാം സാക്ഷിയായ എന്നെയും,മൂന്നാം സാക്ഷി സുദീപ്‌ കൃഷ്ണന്‍,ആറാം സാക്ഷി നവീന്‍ വര്‍ഗീസ് എന്നിവരെയാണ് വിസ്തരിച്ചത്,മൂന്ന് പേരും കോടതി മുന്‍പാകെ മൊഴി നല്‍കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു.ഇതോടെ അമൃത ആശുപത്രിയിലെ സമരത്തിന് ഹേതുവായ കേസിന്‍റെ വിസ്താരത്തില്‍ ഞങ്ങളുടെ ഭാഗം പൂര്‍ത്തിയായി.

രണ്ടു സുപ്രധാനമായ സംഭവങ്ങള്‍ കോടതിയില്‍ നടക്കുകയുണ്ടായി.രണ്ടും സര്‍ക്കാര്‍ ജീവനക്കാരുടെ വ്യത്യസ്തമായ സമീപനത്തെ കുറിച്ചാണ് പറയാന്‍ ആഗ്രഹിക്കുന്നത്. അഴിമതിക്കും സ്വാധീനത്തിനും വഴങ്ങി വാദികളെ പ്രതികളാക്കുന്ന സര്‍ക്കാര്‍ വേതനം പറ്റുന്ന പ്ലീഡറെയും മറുവശത്ത് ന്യായത്തിനും നീതിക്കും വേണ്ടി പോരാടുകയും, സമൂഹത്തിനോടുള്ള ഉത്തരവാദിത്വം പൂര്‍ണ്ണമായ രീതിയില്‍ ഒരു നിയമപാലകന്‍ എങ്ങിനെ നിര്‍വഹിക്കണം എന്നതിനുള്ള ഉത്തമ മാത്രകയായ ഒരു പോലീസ്‌ ഉദ്യോഗസ്ഥനെയും കാണാന്‍ കഴിഞ്ഞു.

അമൃത സമരത്തിന്‍റെ സമയത്താണ് സബ്‌ ഇന്‍സ്പെക്ടര്‍ മാത്യു സാറിനെ ഞങ്ങള്‍ ആദ്യമായി കാണുന്നത്.പരിക്കേറ്റു ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ നേരെ നടന്നു വന്നു അദ്ദേഹം പറഞ്ഞു "ഒന്നും ഭയപ്പെടേണ്ട,പോലീസ്‌ നിങ്ങളുടെ കൂടെയുണ്ട്" എന്നാലും മാനേജ്മെന്‍റ് ഉന്നത പിടിപാട് അറിയാവുന്ന ഞങ്ങള്‍ക്ക്‌ ആശങ്ക ഉണ്ടായിരുന്നു.പക്ഷെ സമരം നടക്കുമ്പോള്‍ നെഴ്സുമാര്‍ക്ക് നേരെ ആക്രോശിച്ചു കൊണ്ട് ആക്രമിക്കാന്‍ തയ്യാറായി വന്ന ഒരു കൂട്ടം ക്രിമിനലുകളെ ലാത്തിച്ചാര്‍ജ്ജ്‌ ചെയ്യുകയും നേഴ്സുമാരുടെ സമരം തീരുവോളം സംരക്ഷിക്കുകയും,സത്യസന്ധമായി കേസ് എന്‍ക്വയറി നടത്തുകയും തെളിവുകള്‍ സഹിതം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ധീരനായ ഈ പോലീസ്കാരനെ നാല് വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസമാണ് കണ്ടു മുട്ടിയത്‌.ഒരു പുഞ്ചിരിയുമായി കോടതിക്ക് മുന്നില്‍ നില്‍ക്കുന്ന അദ്ദേഹത്തോട് ഞങ്ങള്‍ നന്ദി പറഞ്ഞപ്പോഴും ,അതെന്‍റെ കടമയാണ് എന്ന് അദ്ദേഹം മറുപടി നല്‍കി.

എന്നാല്‍ കോടതിയുടെ പരിസരത്ത് ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴാണ്,സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഈ പോലീസ്‌ ഉദ്യോഗസ്ഥന്‍റെ അവസ്ഥയെകുറിച്ച് അറിയാന്‍ കഴിഞ്ഞത്.ആശുപത്രി മാനേജ്മെന്‍റ് അവരുടെ പണവും ഭരണ സ്വാധീനവും ഉപയോഗിച്ചു കൊണ്ട് ഇദ്ദേഹത്തെ നിരന്തരം വേട്ടയാടി.നാല് വര്‍ഷത്തിനകം നിരവധി സ്ഥലങ്ങളിലേക്ക്‌ സ്ഥലം മാറ്റപ്പെടുകയും,നിലവില്‍ ഷോളയാർ സ്റ്റേഷനില്‍ സബ്‌ ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നു.സത്യസന്ധമായി കര്‍മ്മം നിര്‍വഹിച്ചതിന്‍റെ പല കഷ്ടതകളും അനുഭവിക്കേണ്ടി വന്നിട്ടും അദ്ദേഹം തന്‍റെ വ്യക്തിത്വത്തില്‍ നിന്നോ നിലപാടുകളില്‍ നിന്നോ അല്‍പം പോലും വ്യതിചലിക്കാന്‍ തയ്യാറായില്ല. കര്‍മ്മനിരധനായ ഒരു ഉദ്യോഗസ്ഥന്‍ എങ്ങിനെയായിരികണം എന്ന് നാം ഇത്തരം ഉദ്യോഗസ്ഥരെ കണ്ടു പഠിക്കണം.ഒരു ഫോട്ടോ എടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ആദ്യം അദ്ദേഹം സ്നേഹപൂര്‍വ്വം നിരസിച്ചു,കോടതി പരിസരത്ത് ഫോട്ടോ എടുക്കുന്നത് ശരിയല്ല എന്നും ,അന്ന് ഞാന്‍ ചെയതത് ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍റെ കടമയാണെന്നും ,അതിനു നന്ദിയുടെയോ പ്രചരണത്തിന്‍റെയോ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ പുറത്തിറങ്ങിയ ശേഷം അദ്ദേഹത്തെ ഞങ്ങള്‍ കണ്ടു മുട്ടുകയും ഏറെനേരത്തെ നിരബന്ധതിനു ശേഷം ഒരു ഫോട്ടോ എടുക്കാന്‍ സമ്മതം നല്‍കുകയും ചെയ്തു.

തീര്‍ച്ചയായും സ്വാധീനങ്ങള്‍ക്ക് ഒന്നും വഴങ്ങാത്ത,കര്‍മ്മ ധീരനായ ,അതിലുപരി അമൃത സമര സമയത്ത്‌ നെഴ്സുമാര്‍ക്ക് ശക്തമായ സംരക്ഷണം നല്‍കുകയും.കുറ്റക്കാരെ കണ്ടെത്തി തെളിവോടെ കോടതിക്ക് ഹാജരാക്കുകയും ചെയ്ത താങ്ങള്‍ക്ക്‌ യുഎന്‍എയുടെയും,സത്യസന്ധമായി നിയമം നടപ്പിലാകണമെന്നു ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളുടെയും പിന്തുണയും അറിയിക്കുന്നു.

"A BIG SALUTE TO U SIR"