Breaking News

Trending right now:
Description
 
Sep 23, 2015

ഹാര്‍ലി ഡേവിഡ്‌സണ്‍ പുതിയ മോഡലുകളുമായി ഇന്ത്യയില്‍

image കൊച്ചി: പുതിയ സവിശേഷതകളും മെച്ചപ്പെട്ട പ്രകടനങ്ങളുമായി ഹാര്‍ലി ഡേവിഡ്‌സണിന്റെ പുതിയ മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഹാര്‍ലി ഡേവിഡ്‌സണിന്റെ നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഹാര്‍ലി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ഏറ്റവും പുതിയതും പരിഷ്‌കരിച്ചതുമായ ഉല്‍പന്നങ്ങളാണ്‌ വിപണിയിലെത്തിച്ചിരിക്കുന്നത്‌.

ഡാര്‍ക്ക്‌ കസ്‌റ്റം മോഡല്‍ വിഭാഗത്തില്‍ അയണ്‍ 883, ഫോര്‍ട്ടി എയ്‌റ്റ്‌, സ്‌ട്രീറ്റ്‌ 750 എന്നീ ബൈക്കുകളും, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മാനിച്ച്‌ വിപണിയിലേക്ക്‌ തിരിച്ചെത്തുന്ന റോഡ്‌ കിംഗും, എന്‍ജിന്‍ അപ്‌ഗ്രഡേഷനു ശേഷം പുതുതായി എത്തുന്ന ക്രൂസര്‍ മോഡല്‍ സോഫ്‌റ്റ്‌ ലൈനും, ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയുടെ മോട്ടോര്‍ സൈക്കിളുകളുടെ ശ്രേണിയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.

ഹാര്‍ലി ഡേവിഡ്‌സണ്‍ അയണ്‍ 883: ബ്ലാക്ക്‌ ഡെനിം നിറത്തില്‍, ഗരാജ്‌ സ്‌റ്റൈല്‍ നിര്‍മ്മിതിയുമായി എത്തുന്ന അയണ്‍ 883 പൂര്‍ണമായും ഒരു അര്‍ബന്‍ മോട്ടോര്‍ സൈക്കിളാണ്‌. സ്‌ട്രെയ്‌റ്റ്‌ കട്ട്‌ മഫ്‌ളറുകള്‍ താഴ്‌ന്ന ഡ്രാഗ്‌ സ്റ്റൈല്‍ സോളോ ടക്ക്‌, റോള്‍ സീറ്റ്‌ തുടങ്ങിയ സവിശേഷതകളോടെ എത്തുന്ന അയണ്‍ 883 മികച്ച യാത്ര സുഖവും റോഡില്‍ സുരക്ഷിതത്വവും ഉറപ്പു തരുന്നു.

ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി-എയ്‌റ്റ്‌: ആക്രമണോത്സുകനായ ബുള്‍ഡോഗിനെ സ്‌മരിക്കുന്ന നിര്‍മ്മിതിയാണ്‌ ഫോര്‍ട്ടി എയ്‌റ്റിന്റേത്‌. പുതിയ സീറ്റ്‌, മഗ്നീഷ്യം സ്റ്റീല്‍ കൊണ്ട്‌ നിര്‍മ്മിച്ച ചക്രങ്ങള്‍, 49 എംഎം വീതിയുള്ള ഫോര്‍ക്കുകള്‍, ക്രമീകരിക്കാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവയോടുകൂടി ഈ വര്‍ഷം വിപണിയിലെത്തുന്ന ഫോര്‍ട്ടി എയ്‌റ്റ്‌ മികച്ച യാത്രകള്‍ക്കായി ഒരുക്കിയിരിക്കുന്നതാണ്‌. 2.1 ഗാലറ്റ്‌ പീനട്ട്‌ ടാങ്കില്‍ എഴുപതുകളിലെ കായികമത്സരങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഗ്രാഫിക്‌സ്‌, ബ്രേക്ക്‌ റൂട്ട്‌ എന്നിവ മിഴിവേകുന്ന ഫോര്‍ട്ടി എയ്‌റ്റ്‌ വെലോസിറ്റി റെഡ്‌ സണ്‍ഗ്ലോ നിറത്തിലും വിപണിയില്‍ ലഭ്യമാണ്‌.

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750: ഏതു നാഗരിക ചുറ്റുപാടിലും അനായാസം ഉപയോഗിക്കാന്‍ പറ്റുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌ട്രീറ്റ്‌ 750ല്‍ എക്‌സ്‌ വി ട്വിന്‍ എന്‍ജിനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി പുതിയ ബ്രേക്കിംഗ്‌ സിസ്റ്റവും, മെച്ചപ്പെട്ട വയര്‍ ലൂം റൂട്ടിംഗും ഉള്‍പ്പെടുത്തിയ സ്‌ട്രീറ്റ്‌ 750 ഇപ്പോള്‍ സുപ്പീരിയര്‍ ബ്ലൂ നിറത്തിലും ലഭ്യമാണ്‌.

ഹാര്‍ലി ഡേവിഡ്‌സണ്‍ റോഡ്‌ കിംഗ്‌: സുഖകരവും അനായാസവുമായ യാത്രയാണ്‌ റോഡ്‌ കിംഗ്‌ മോട്ടോര്‍ സൈക്കിളിന്റെ പ്രത്യേകത. ദീര്‍ഘദൂര യാത്രകള്‍ക്കും സാഹസിക യാത്രകള്‍ക്കും അനുയോജ്യമാണ്‌.

ഹെറിറ്റേജ്‌ സോഫ്‌റ്റ്‌ ടെയ്‌ല്‍ ക്ലാസിക്ക്‌: ഹാര്‍ലി ഡേവിഡ്‌സണിന്റെ ഏറ്റവും ജനപ്രീതി നേടിയ മോഡല്‍. പുതിയ സാഡില്‍ ബാഗുകള്‍, ഹൈ ഔട്ട്‌പുട്ട്‌ ട്വിന്‍ കാം 103 എന്‍ജിന്‍ സ്റ്റാന്റേറര്‍ഡ്‌ ക്രൂസ്‌ കണ്‍േട്രാള്‍ എന്നിവയോടു കൂടി മികച്ച സ്‌റ്റൈലും പ്രകടനവും കാഴ്‌ചവയ്‌ക്കുന്നു നവീകരിച്ച ഹെറിറ്റേജ്‌ സോഫ്‌റ്റ്‌ ടെയ്‌ല്‍ ക്ലാസിക്ക്‌.

ഹാര്‍ലി ഡേവിഡ്‌സണ്‍ അയണ്‍ 883-ന്‌ 7,37,000 രൂപയും ഫോര്‍ട്ടി എയ്‌റ്റിന്‌ 9,12,000 രൂപയുമാണ്‌ വില. സ്‌ട്രീറ്റ്‌ 750-ന്‌ 4,52,000 രൂപയും തിരിച്ചെത്തുന്ന റോഡ്‌കിംഗിന്‌ 25 ലക്ഷം രൂപയും ഹെറിറ്റേജ്‌ സോഫ്‌റ്റ്‌ ടെയ്‌ല്‍ ക്ലാസിക്കിന്‌ 16 ലക്ഷം രൂപയുമാണ്‌ വില. (എല്ലാം ഡല്‍ഹി എക്‌സ്‌ ഷോറൂം വില.)

ബ്ലാക്ക്‌ ലേബല്‍ കളക്‌ഷനില്‍ ഉള്‍പ്പെടുത്താവുന്ന പുതിയ മോട്ടോര്‍ വസ്‌ത്രങ്ങളും, കൂടാതെ മോട്ടോര്‍ സൈക്കിളുകള്‍ പേഴ്‌സണലൈസ്‌ ചെയ്യാനുള്ള പാര്‍ട്ടുകളും ആക്‌സസറീസുകളും ഹാര്‍ലി ഡേവിഡ്‌സണ്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.