Breaking News

Trending right now:
Description
 
Sep 22, 2015

സോഷ്യല്‍ മീഡിയയില്‍ താരമായ മെറിനെ ഒരു ജില്ലക്കാര്‍ക്കും വേണ്ട

image
സൗന്ദര്യംകൊണ്ട്‌ സോഷ്യല്‍ മീഡിയയിലെ താരമായി മാറിയ പോലീസ്‌ ഉ്‌േദ്യാഗസ്ഥയെ ആര്‍ക്കും വേണ്ട. മുവാറ്റുപ്പുഴ എസ്‌ പിയാക്കുവാനുള്ള നീക്കത്തെ സ്ഥലം എം എല്‍ എ തടഞ്ഞപ്പോള്‍ കയ്യിലിരുപ്പ്‌ കൊണ്ട്‌ തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒഴിവാക്കുവാന്‍ നീക്കം.
പോലീസുകാരനെക്കൊണ്ടു കുട ചൂടിപ്പിച്ചു മെറിന്‍ ഐ പി എസ്‌ വിവാദത്തിലായിതിനെ തുടര്‍ന്നാണ്‌ വീണ്ടും സ്ഥാന ചലനം. തിരുവനന്തപുരം സിറ്റി എസിപി സ്ഥാനത്തു നിന്നു മാറ്റാനാണ്‌ ആഭ്യന്തരവകുപ്പ്‌ തീരുമാനിച്ചത്‌. 
കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിനു മുമ്പിലെ സമരച്ചൂടില്‍ പോലീസുകാരന്‍ പിടിച്ചു കൊടുത്ത കുടയുടെ കീഴില്‍ മെറിന്‍ നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയും ചെയ്‌തു. ഡി സി പി ഗോറി സഞ്‌ജയ്‌ കുമാറും മെറിനോടൊപ്പം കുടയ്‌ക്ക്‌ കീഴീല്‍ നില്‍പ്പുണ്ട്‌. സമര സ്ഥലത്ത്‌ കൈയും കെട്ടി നില്‍ക്കുന്ന ചിത്രം മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരിലും അതൃപ്‌തി ഉണ്ടായിട്ടുണ്ട്‌
നടന്‍ നിവിന്‍ പോളിക്കൊപ്പം ഫോട്ടോയ്‌ക്ക്‌ പോസു ഫെയ്‌സ്‌ ബുക്കില്‍ പോസ്‌റ്റു ചെയ്‌തത്‌ ഏറെ വിവാദമായിരുന്നു. പ്രോട്ടോക്കോളില്‍ മുന്നിലായ സ്ഥലം എംഎല്‍എയായ ഹൈബി ഈഡനെയാണ്‌ മെറിന്‍ അന്ന്‌ ഫോട്ടോഗ്രാഫറാക്കിയത്‌. 
ചിത്രം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ മറുപടിയുമായി എത്തി മെറിന്‍ വീണ്ടും പുലിവാല്‍ പിടിച്ചു.
മുവാറ്റുപ്പുഴ എസ്‌ പിയായി നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കം ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നു ആഭ്യന്തര വകുപ്പ്‌ ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ജില്ലക്കാര്‍ക്കും മെറിനെ വേണ്ട.
അതേസമയം മെറിനൊപ്പം കുടക്കീഴില്‍ നിന്ന ഡി സി പി ഗോറി സഞ്‌ജയ്‌ കുമാറിനോടു ആര്‍ക്കു വിരോധമില്ല. ഒരു രാഷ്‌ട്രീയക്കാര്‍ക്കും പരാതിയുമില്ല. വിമര്‍ശനം മെറിനു മാത്രമാണ്‌.