Breaking News

Trending right now:
Description
 
Sep 22, 2015

ബ്ലാക്ക്‌മോര്‍ സിഡ്‌നി മാരത്തോണില്‍ മലയാളിക്ക്‌ മികച്ച വിജയം

image
സിഡ്‌നി: ഇന്റര്‍നാഷണല്‍ മാരത്തോണില്‍ മികച്ച വിജയവുമായി മലയാളി. സിഡ്‌നിയിലെ വെന്റ്വര്‍ത്ത്‌മില്ലില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം വലിയവേളി സ്വദേശിയായ ഓസ്‌ക്കാറാണ്‌ മലയാളികള്‍ക്ക്‌ മാത്രമല്ല ഇന്ത്യക്കാര്‍ക്ക്‌ മുഴുവനും അഭിമാനമായി മാറിയത്‌. 9000ത്തോളം പേര്‍ പങ്കെടുത്ത മാരത്തോണില്‍ ആദ്യത്തെ 50 പേരില്‍ ഒരാളായി ഫിനീഷ്‌ ചെയ്യുവാനും ഓസക്കാറിന്‌ സാധിച്ചു. നാല്‍പ്പത്തിരണ്ടുകാരനായ ഇദ്ദേഹം 22 കിലോമീറ്റര്‍ ദൂരം 1 മണിക്കൂര്‍ 28 മിനിറ്റുകൊണ്ടാണ്‌ ഓടി പൂര്‍ത്തികരിച്ചത്‌. 


65 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത മത്സരത്തില്‍ ഒളിമ്പിക്‌സ്‌ ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ചിരുന്നു. കാര്യമായ പരിശീലനം ഇല്ലാതെയാണ്‌ ഓസ്‌ക്കാര്‍ മാരത്തോണിന്‌ ന്‌ ഇറങ്ങിയത്‌. ഭാര്യ മിനിയുടെയു മക്കളായ അലീനയുടെയും അനുവിന്റെയും പ്രോത്സാഹനവും പിന്തുണയോടെയാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌. ഇത്തരം ഒരു മികച്ച വിജയം നേടാന്‍ സാധിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ ഓസ്‌ക്കാര്‍ പറഞ്ഞു. 

ബ്ലാക്ക്‌മോര്‍ സിഡ്‌നി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്‌ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ്‌. 
2006 മുതല്‍ സിഡ്‌്‌നിയില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം സ്‌കൂള്‍ തലം മുതലേ സ്‌പോര്‍ട്‌സില്‍ തല്‍പരനാണ്‌. സ്‌പോര്‍ട്‌സ്‌ മത്സരത്തില്‍ തിരുവനന്തപുരം ജില്ലാ ചാമ്പ്യന്‍ വരെയായിട്ടുണ്ട്‌.