Breaking News

Trending right now:
Description
 
Sep 22, 2015

വൈ.എം.സി.എ-മുത്തൂറ്റ് ബാസ്‌ക്കറ്റ് ബോള്‍: മൈക്കിള്‍ മത്തായി ജനറല്‍ കണ്‍വീനര്‍

image ആലപ്പുഴ: വൈ.എം.സി.എ-മുത്തൂറ്റ് 22-ാമതു പി.എസ്.വിശ്വപ്പന്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്-2015 സംഘാടക സമിതി രൂപവത്കരിച്ചു. ഡോ.പി.കുരിയപ്പന്‍ വര്‍ഗീസ് ചെയര്‍മാനും മൈക്കിള്‍ മത്തായി ജനറല്‍ കണ്‍വീനറും ജോണ്‍ ജോര്‍ജ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.

വൈസ് ചെയര്‍മാന്‍മാര്‍ ഡോ.പ്രശാന്ത് ജേക്കബ് ചെറിയാന്‍, എ.എം.നസീര്‍, ജോസ് സേവ്യര്‍, പി.ജെ.ജോസഫ്, ജോസഫ് അലക്‌സ്, ജുബി പോള്‍ എന്നിവരാണ്.

വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാര്‍: റിസപ്ഷന്‍-അനില്‍ ജോര്‍ജ്, ഫിനാന്‍സ്-ആര്‍.സുരേഷ്, ഫുഡ്-റോണി മാത്യു, പബഌസിറ്റി-കെ.ജോര്‍ജ് മാത്യു, ടെക്‌നിക്കല്‍-ജോസഫ് ചാക്കോ, വിജിലന്‍സ്-മോഹന്‍ദാസ് എ.ആര്‍., ഗ്രൗണ്ട്-ബൈജു ജേക്കബ്, പ്രൈസ്-ജോര്‍ജ് സാമുവല്‍, ഒഫിഷ്യല്‍സ്-സെറിന്‍ കെ. കുമാര്‍, മെഡിക്കല്‍-ഡോ.ബിനു മാത്യു.

വൈ.എം.സി.എ ഫ്‌ളെഡ്‌ലിറ്റ് കോര്‍ട്ടില്‍ ഒക്ടോബര്‍ 22 മുതല്‍ 25 വരെയാണ് ടൂര്‍ണമെന്റ്. എന്‍ട്രികള്‍ 15 വരെ സ്വീകരിക്കും. പുരുഷ, വനിതാ ടീമുകള്‍ക്കു പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ടെലിഫോണ്‍: 0477 2262313, മൊബൈല്‍: 9447304020.