Breaking News

Trending right now:
Description
 
Sep 22, 2015

എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ പീറ്റര്‍ ഡിങ്ക്‌ലേജ്‌, നടി വയോല

image മികച്ച ടിവി പരമ്പരയ്‌ക്കുള്ള എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രചന, സംവിധാനം എന്നിവ യുള്‍പ്പെടെ 12 അവാര്‍ഡുകള്‍ക്ക്‌ പ്രസിദ്ധമായ എച്ച്‌ബിഒ പരമ്പര ഗെയിം ഓഫ്‌ ത്രോണ്‍ അര്‍ഹമായി 2000-ല്‍ ഒമ്പത്‌ എമ്മികള്‍ നേടിയ ദ്‌ വെസ്റ്റ്‌ വിങ്ങിന്റെ റെക്കോഡാണ്‌ ത്രോണ്‍സ്‌ തകര്‍ത്തത്‌. എച്ച്‌ബിഒ പരമ്പരയിലെ പീറ്റര്‍ ഡിങ്ക്‌ലേജാണു മികച്ച സഹനടന്‍. വീപ്പിന്‌ കോമഡി വിഭാഗത്തില്‍ എമ്മി ലഭിച്ചു. ഹൗ ടു ഗെറ്റ്‌ എവേ വിത്ത്‌ മര്‍ഡര്‍ എന്ന പരമ്പരയില്‍ അഭിനയിച്ച വയോല ഡേവീസാണു മികച്ച നടി. ഈ ബഹുമതിക്ക്‌ അര്‍ഹയാകുന്ന പ്രഥമ കറുത്തവര്‍ഗക്കാരിയാണ്‌ വയോല. മികച്ച നടനുള്ള എമ്മി മാഡ്‌ മെന്‍ താരം ജോയ്‌ ഹാമ്മിനാണ്‌. അടുത്തകാലത്ത്‌ അവസാനിച്ച പരമ്പരിയിലെ ഡോണ്‍ ഡ്രേപ്പര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹാമ്മിന്‌ എമ്മിയോടെ ഒരു യാത്രയയപ്പ്‌. ഒമ്പതുവര്‍ഷം കാത്തിരിപ്പിനൊടുവിലാണ്‌ മാഡ്‌മെന്‍ താരം എമ്മിയുടെ മികച്ച നടനാകുന്നത്‌. ഇതില്‍ അഭിനയിച്ച ജൂലിയാ ലൂയിസ്‌ ഡ്രെയിഫസിന്‌ മികച്ച നടിക്കുള്ള(കോമഡി) പുരസ്‌കാരം ലഭിച്ചു.