Breaking News

Trending right now:
Description
 
Sep 21, 2015

പ്രൈം മെറീഡിയന്‍ 2500 കോടി രൂപ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടൗണ്‍ഷിപ്പുകള്‍ക്കായി നിക്ഷേപിക്കും

image കൊച്ചി: പ്രമുഖ ആഡംബര വില്ലകളുടെ നിര്‍മ്മാതാക്കളായ പ്രൈം മെറീഡിയന്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപ മുതല്‍മുടക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌, ബെംഗളുരു, മുംബൈ എന്നിവടങ്ങളിലാണ്‌ വികസനത്തിന്‌ ലക്ഷ്യമിടുന്നത്‌. വന്‍ വികസനത്തിന്‌ അനുയോജ്യമായ സംയോജിത ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിലാണ്‌ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈം മെറീഡിയന്റെ ശ്രദ്ധ. കളമശേരിയില്‍ പവിലിയനും, ഇടക്കൊച്ചിയില്‍ അതീവ ആഡംബര സ്‌കൈ വില്ലകളായ സിഗ്നേച്ചറും ലക്ഷ്യം വയ്‌ക്കുന്നു.
നേരത്തെ മെറീഡിയന്‍ ഹോംസ്‌ എന്നറിയപ്പെട്ടിരുന്ന കമ്പനി ഈയിടെ റീബ്രാന്‍ഡിംഗിലൂടെ പുതിയ രൂപവും പ്രൈം മെറീഡിയന്‍ എന്ന ലോഗോയും സ്വീകരിച്ചിരുന്നു. ഇംപീരിയല്‍ ഗാര്‍ഡന്‍സ്‌, ബ്ലൂ വാട്ടേഴ്‌സ്‌ വില്ലാസ്‌, ബ്ലൂ വാട്ടേഴ്‌സ്‌ അപ്പാര്‍ട്ടാമെന്റ്‌സ്‌ എന്നിവയാണ്‌ പ്രൈം മെറീഡിയന്‍ നിര്‍മ്മിച്ച പ്രധാന പദ്ധതികള്‍.
വിപുലമായ വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ്‌ പ്രൈം മെറീഡിയന്‍ കടന്നുപോകുന്നതെന്നും റീബ്രാന്‍ഡിംഗ്‌ വിജയമായിരുന്നുവെന്നും പ്രൈം മെറീഡിയന്‍ മാനേജിംഗ്‌ ഡയറക്ടര്‍ രവി ശങ്കര്‍ പറഞ്ഞു. വലിയ സ്വീകാര്യതയാണ്‌ കമ്പനിക്കു ലഭിക്കുന്നത്‌. കഴിഞ്ഞ പത്തുവര്‍ഷമായി മികച്ച വിശ്വാസ്യത നേടിയെടുത്ത കമ്പനി അടുത്ത പത്തു വര്‍ഷത്തേയ്‌ക്കും അതിനപ്പുറവും മികച്ച വളര്‍ച്ച നേടാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളര്‍ച്ചയുള്ള വിപണികള്‍ക്കായാണ്‌ 2500 കോടി രൂപ നിക്ഷേപിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസത്തെ ബന്ധങ്ങള്‍കൊണ്ടുതന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെപോലുള്ള ഇതിഹാസതാരവുമായുള്ള ബന്ധത്തിന്റെ മൂല്യം മനസ്സിലാക്കുവാന്‍ കഴിഞ്ഞുവെന്ന്‌ പ്രൈം മെറീഡിയന്‍ മാനേജിംഗ്‌ ഡയറക്ടര്‍ രവി ശങ്കര്‍ പറഞ്ഞു. ബ്രാന്‍ഡ്‌ എന്ന നിലയില്‍ പ്രൈം മെറീഡിയന്‍ വന്‍ വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നത്‌. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഈ ബ്രാന്‍ഡിന്റെ ഭാഗമാകുമ്പോള്‍ ബ്രാന്‍ഡ്‌ മൂല്യവും വിശ്വസ്‌തതയും സ്ഥിരതയും വര്‍ദ്ധിക്കും. പ്രൈം മെറീഡിയനുമായി ദീര്‍ഘകാല ബന്ധത്തിന്‌ സമ്മതിച്ചതിന്‌ അദ്ദേഹം സച്ചിനു നന്ദി പറഞ്ഞു.