Breaking News

Trending right now:
Description
 
Dec 20, 2012

പോള്‍ ആറാമന്‍ മാര്‍പാപ്പ ധന്യപദവിയില്‍

image വത്തിക്കാന്‍ സിറ്റി: പതിനഞ്ചു വര്‍ഷം കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ ധന്യപദവിയില്‍. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വീരോചിത ജീവിതം അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെയാണ്‌ അദ്ദേഹം ധന്യപദവിയിലെത്തിയത്‌. നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാണ്‌ മാര്‍പാപ്പ ഇതുസംബന്ധിച്ച ഡിക്രിയില്‍ ഒപ്പുവച്ചത്‌. 1963ല്‍ മാര്‍പാപ്പയായ പോള്‍ ആറാമനാണ്‌ രണ്ടാം വ ത്തിക്കാന്‍ കൗണ്‍സിലിന്റെ നടത്തിപ്പിനും സമാപന നടപടികള്‍ക്കും നേതൃത്വം നല്‌കിയത്‌. 1978ല്‍ ഇദ്ദേഹം ദിവം ഗതനായി. 1993ലാണു നാമകരണ നടപടികള്‍ക്കു തുടക്കം കുറിച്ചത്‌.