Breaking News

Trending right now:
Description
 
Sep 21, 2015

ലീല ഗ്രൂപ്പിന്‌ 500 കോടിരൂപ കടബാധ്യത; ഗോവയിലെ ഹോട്ടല്‍ വിറ്റു

image കടബാധ്യതയില്‍പെട്ട ലീല വെഞ്ച്വര്‍ ഗ്രൂപ്പ്‌ ഗോവയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടല്‍ വിറ്റു.725 കോടി രൂപയ്‌ക്ക്‌ മലേഷ്യന്‍ ഗ്രൂപ്പായ മെറ്റ്‌ ട്യൂബിന്റെ ഇന്ത്യന്‍ വിഭാഗമായ സെറിസ്‌ ഹോട്ടല്‍സ്‌ ലിമിറ്റഡാണ്‌ ഗോവയിലെ ഹോട്ടല്‍ സ്വന്തമാക്കുന്നത്‌. 206 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ്‌ ഗോവ ലീല. ഇതിന്റെ ഉടമസ്ഥാവകാശം കൈമാറിയെങ്കിലും പ്രവര്‍ത്തന നിയന്ത്രണ ചുമതലകള്‍ ലീല വെഞ്ച്വര്‍ ഗ്രൂപ്പിനാണ്‌. പ്രവര്‍ത്തനം മറ്റു മേഖലകളിലേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ പഞ്ചനക്ഷത്ര ഹോട്ടല്‍ ഏറ്റെടുത്തതെന്നു മെറ്റ്‌ ഡിസ്‌റ്റ്‌ ഗ്രൂപ്പ്‌ വക്താവ്‌ വ്യക്തമാക്കി. വര്‍ഷാവസാനത്തോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞവര്‍ഷം പ്രമുഖ ഡെനിം ബ്രാന്‍ഡായ സ്‌പൈകാര്‍ ഏറ്റെടുത്ത്‌ മെറ്റ്‌ ഡിസ്റ്റ്‌ ശ്രദ്ധനേടിയിരുന്നു. ചെന്നൈയിലെ 326 മുറികളുള്ള ഹോട്ടലും വില്‍ക്കാന്‍ ലീല വെഞ്ച്വര്‍ ഗ്രൂപ്പ്‌ ശ്രമം ആരംഭിച്ചിട്ടുണ്ട്‌. 5000 കോടി രൂപയോളംവരും കമ്പനിയുടെ കടബാധ്യത.