Breaking News

Trending right now:
Description
 
Dec 20, 2012

വെനസ്വേലന്‍ മോഡല്‍ വെടിയേറ്റു മരിച്ചനിലയില്‍

image മെക്‌സിക്കോസിറ്റി: ഒരാഴ്‌ചമുമ്പു ദുരൂഹസാഹചര്യത്തില്‍ കാണാതായ വെനസ്വേലന്‍ മോഡല്‍ ഡെയ്‌സി യെനിര്‍ ഫെറര്‍ അരീനയെ പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ജാലിസ്‌കോ സംസ്ഥാനത്ത്‌ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തലസ്ഥാനമായ ഗുവാദാലാജറയ്‌ക്കു കിഴക്ക്‌ ഒരു കനാല്‍തീരത്താണ്‌ 25 വയസുള്ള ഡെയ്‌സിയുടെ മൃതദേഹം കണ്ടെത്തിയത്‌. തലയ്‌ക്കു വെടിയേറ്റാണ്‌ മരണം സംഭവിച്ചത്‌. മൃതദേഹത്തിനുസമീപത്തുനിന്ന്‌ തിരിച്ചറിയല്‍ കാര്‍ഡു കണ്ടെത്തിയിരുന്നു. ഇതാണ്‌ തിരിച്ചറിയല്‍ എളുപ്പമാക്കിയത്‌. കഴിഞ്ഞ 12 മുതലാണ്‌ ഡെയ്‌സിയെ കാണാതായത്‌. ജന്മം കൊണ്ടു വെനസ്വേലക്കാരിയാണെങ്കിലും മെക്‌സിക്കോയിലെ ജാലിസ്‌കോ സംസ്ഥാനത്തെ സാപോപാന്‍ നഗരത്തില്‍ മോഡലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍.