Breaking News

Trending right now:
Description
 
Sep 19, 2015

നിങ്ങള്‍ ധൈര്യശാലിയാണോ.... നയന്‍താരയുടെ സിനിമ ഒറ്റയ്‌ക്കിരുന്ന്‌ കണ്ടാല്‍ അഞ്ചുലക്ഷം സമ്മാനം

image
നിങ്ങള്‍ അസാമാന്യ ധൈര്യശാലിയാണെന്നു കരുതുന്നുണ്ടോ? എങ്കില്‍ ഇതാ അഞ്ചുലക്ഷം രൂപ സ്വന്തമാക്കുവാന്‍ സുവര്‍ണാവസരം. നയന്‍താരയുടെ പുതിയ ഹൊറര്‍ സിനിമ "മായ" യാണ്‌ തിയേറ്ററില്‍ ഒറ്റയ്‌ക്ക്‌ ഇരുന്നു കാണുവാന്‍ നിര്‍മാതാക്കള്‍ വെല്ലുവിളിച്ചിരിക്കുന്നത്‌.

 സിനിമ കാണുമ്പോള്‍ ബ്ലഡ്‌ പ്രഷര്‍ ഉയരുകയോ പള്‍സ്‌ കൂടാനോ പാടില്ല. എന്തിന്‌ ഭയന്നു കണ്ണടയ്‌ക്കാന്‍ പോലും പാടില്ല. എന്നാല്‍ മാത്രമേ അഞ്ചു ലക്ഷം ലഭിക്കുകയുള്ളു.

 ചിത്രം മയൂരി എന്ന പേരില്‍ തെലുങ്കിലും പ്രദര്‍ശനത്തിന്‌ എത്തുന്നുണ്ട്‌. തെലുങ്കില്‍ സിനിമ വിതരണത്തിന്‌ എടുത്തിരിക്കുന്ന പ്രമുഖ നിര്‍മ്മാതാവ്‌ സി കല്യാണ്‍ ആണ്‌ ഇത്തരം ഒരു മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്‌.