Breaking News

Trending right now:
Description
 
Sep 17, 2015

ആസ്‌ട്രേലിയന്‍ കമ്പനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ കാമ്പൈനിങ്ങുമായി വീടു മേടിച്ചു കടക്കെണിയിലായ മലയാളി കുടുംബം

image സിഡ്‌നി: ആസ്‌ട്രേലിയയില്‍ ഒരു കൊച്ചുവീടെന്ന സ്വപ്‌ന സാക്ഷാത്‌കരത്തിന്‌ ശ്രമിച്ചു റിയല്‍ എസ്റ്റേറ്റുക്കാരുടെ ചതിയില്‍പെട്ട മലയാളിയായ സൂരജ്‌ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കുവാന്‍ ഒരുങ്ങുന്നു. സമാനരീതിയില്‍ ചതിക്കപ്പെട്ടവരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍കാമ്പയ്‌നിങ്ങ്‌ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ്‌ ശ്രമം നടത്തുന്നത്‌. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്‌ വീടും പ്ലോട്ടും അടങ്ങുന്ന ഹെഡ്‌ലി എഡ്‌ജ്വാട്ടറിന്റെ ഭവന പദ്ധതിയില്‍ മറ്റു പതിനാലു പേര്‍ക്കൊപ്പം സൂരജ്‌ ചേര്‍ന്നത്‌. കഴിഞ്ഞ ക്രിസ്‌മസിന്‌ മുമ്പു പുതിയ വീട്ടില്‍ താമസിക്കാമെന്നായിരുന്നു കമ്പനി ഉറപ്പു നല്‍കിയത്‌. എന്നാല്‍ കമ്പനി വീടു നല്‍കിയില്ലെന്നു മാത്രമല്ല ഉയര്‍ന്ന വിലയ്‌ക്ക്‌ പ്രൊജക്ട്‌ മറിച്ചു വില്‍ക്കുകയും ചെയ്‌തു. നീണ്ട കാലത്തോളം കസ്‌റ്റമേഴ്‌സില്‍ നിന്നു പണം സ്വരൂപിച്ച്‌ ബിസിനസില്‍ ഇന്‍വെസ്റ്റ്‌ ചെയ്‌തതിനുശേഷം പണം ഇന്‍വെസ്റ്റ്‌ ചെയ്‌തവരെ കബളിപ്പിച്ചു മറ്റുള്ളവര്‍ക്ക്‌ പ്രൊജ്‌കടു മറിച്ചു വിറ്റ കമ്പനിയുടെ നിയമവിരുദ്ധ നടപടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനാണ്‌ ഈ ഓണ്‍ലൈന്‍ കാമ്പയ്‌നിങ്ങ്‌. നൂറോളം പേരാണ്‌ കമ്പനിയുടെ ചതിയില്‍ പെട്ടത്‌. ഇതില്‍ 30യോളം മലയാളി കുടുംബങ്ങള്‍ ഉണ്ട്‌. ഓസ്‌ട്രേലിയയിലെ നിയമ കുരുക്കുകളെ ഭയന്നു ആരും പരാതിപ്പെടാന്‍ തയാറാകാതിരിക്കുന്നത്‌ കമ്പനിയെ സഹായിക്കുന്നുണ്ടെന്നു പരാതിക്കാരനായ സൂരജ്‌ സിദ്ദിഖ്‌ പറഞ്ഞു. ീടിനായി പണം മുടക്കിയവര്‍ക്ക്‌ മുടക്കുമുതല്‍ തിരിച്ചു നല്‍കി തലയൂരാനാണ്‌ കമ്പനിയുടെ ശ്രമം. എന്നാല്‍ മുടക്കുമുതലിനൊപ്പം നഷ്ടപരിഹാരം നല്‍കണമെന്നാണ്‌ സൂരജിന്റെ നിലപാട്‌. അല്ലെങ്കില്‍ വീട്‌.

കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുവാന്‍ ഏറെ സാമ്പത്തിക ചിലവ്‌ ഉണ്ടന്നുള്ളതാണ്‌ സൂരജിനെ കുഴയ്‌ക്കുന്നത്‌. മറ്റു ഇന്‍വെസ്റ്റേഴ്‌സ്‌ പരാതി നല്‍കാത്തതും കൂടൂതല്‍ നിയമക്കുരുക്ക്‌ സൃഷ്ടിക്കുന്നു. വക്കാലത്ത്‌ ഏറ്റെടുക്കുവാന്‍ എത്തുന്ന വക്കീലിന്‌ ഫീസിനത്തില്‍ വന്‍തുക നല്‍കേണ്ടി വരുന്നതും ഏറ്‌െ ബാധ്യതയാകുകയാണ്‌. ആദ്യം വിദേ വക്കീലിനെയാണ്‌ സമീപിച്ചത്‌. അയാളെ സഹിക്കാന്‍ വന്നതോടെ സഹായത്തിനായി സമീപിച്ച മലയാളി വക്കീല്‍ വാങ്ങിയ ഫീസും ചിലവും താങ്ങാനാകാതെ ഓടിപ്പോരേണ്ടിവന്നു. അറിയാവുന്ന പോലീസ്‌ ഒരിടി കൂടുതല്‍ തരുമെന്നാവസ്ഥ. അതോടെ കമ്പനിക്കെതിരെയുള്ള നിയമ പോരാട്ടം ശക്തമാക്കുവാനാണ്‌ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കാമ്പൈയിനിങ്ങ്‌ ശക്തമാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

കമ്പനിയുടെ ഇത്തരം ചതിയില്‍ ഭാവിയില്‍ ആരും ഉള്‍പ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ്‌ കാമ്പയ്‌നിങ്ങ്‌ നടത്തുന്നതെന്ന്‌്‌ സൂരജ്‌ വ്യക്തമാക്കി.പരാതിയുടെ പൂര്‍ണ രൂപം താഴെ കൊടുത്തിരിക്കുന്നു. 

A loophole in New South Wales legislation is allowing developers to cash in on the boiling property market by backing out of deals before contracts have been exchanged.

The practise, dubbed the "sunset clawback", lets developers take a deposit and hold it for a lengthy period while construction is underway, then rescind the deal when the project is all-but finished and resell to someone for a higher price.Sunset clauses allow either party to rescind a contract if certain conditions are not met, but are increasingly being use by developers, leaving buyers priced out of the market with their original deposits. The clauses are standard in such contracts and are perfectly legal.

There are 100s of home buyers who are impacted by this.  Recently many news articles came on this .There are many people who lost their dream house and going through stress and depression. We need to request assistance for those who are impacted and to protect future buyers.So We are urging you to sign this petition.

Please share https://www.facebook.com/Sunsetclawback

CLICK HERE:  https://www.change.org/p/premier-nsw-prime-minister-australia-protect-new-home-buyers?recruiter=385561804&utm_source=share_petition&utm_medium=copylink