Breaking News

Trending right now:
Description
 
Sep 17, 2015

നരേന്ദ്രമോദി തന്റെ അച്ഛനാണെന്നു പറയാന്‍ ഇഷ്ടമാണെന്ന്‌ നടി അവാനി

image ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അച്ഛനാണെന്നു പറയാനാണ്‌ തനിക്ക്‌ ഇഷ്ടമെന്ന്‌ ബോളിവുഡ്‌ നടിയും ഗുജറാത്തി മോഡലുമായ അവാനി മോഡി വ്യക്തമാക്കി. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു നല്ല പിതാവിന്റെ മുഖമാണ്‌ എന്റെ മനസില്‍ തെളിയുന്നത്‌. ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയേയും പോലെ മോദിയുടെ മകളാണെന്നു പറയാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടതില്ലെന്നു നടി വ്യക്തമാക്കി. നവഭാരത്‌ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ്‌ അവാനി അഭിപ്രായം തുറന്നുപറഞ്ഞത്‌. പരസ്യമോഡലുകളുടെ കഥപറയുന്ന കലണ്ടര്‍ ഗേള്‍സ്‌ എന്ന സിനിമയിലെ നടികൂടിയായ അവാനി ഗുജറാത്തുകാരിയാണ്‌. പേരിന്റെ ഒടുവില്‍ മോദി എന്നുള്ളതുകൊണ്ട്‌ ആരെങ്കിലുമൊക്കെ പ്രധാനമന്ത്രിയുടെ ബന്ധുവാണോ എന്നു സംശയിച്ചുപോവുക സാധാരണമാണ്‌. അങ്ങനെ ആരെങ്കിലും ചോദിച്ചാല്‍ എന്താണ്‌ മറുപടി പറയുക എന്ന ചോദ്യം അഭിമുഖത്തില്‍ ഉണ്ടായെങ്കിലും നടിയുടെ ഉത്തരം പെട്ടെന്നായിരുന്നു. എന്തിനു സംശയിക്കണം-പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മകള്‍ ആണെന്നേ പറയുകയുള്ളൂ എന്നായിരുന്നു മറുപടി.