Breaking News

Trending right now:
Description
 
Dec 20, 2012

സൂറിച്ചില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശേരിയുടെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 29 ന്‌

image
സൂറിച്ച്‌:: ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി (FOC, Switzerland) യുടെ ക്രിസ്‌മസ്‌ ആഘോഷം ഡിസംബര്‍ 29 ശനിയാഴ്‌ച സൂറിച്ചിലെ റൂമിലാങ്ങില്‍വച്ച്‌ നടത്തപ്പെടുന്നു. രാവിലെ പത്തു മണിക്ക്‌ ഫാ. വര്‍ഗീസിന്റെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. 

തുടര്‍ന്ന്‌ ക്രിസ്‌മസ്‌ കേക്ക്‌ മുറിക്കല്‍, കൂട്ടായ്‌മയിലെ കുടുംബങ്ങള്‍ പാചകം ചെയ്യുന്ന രുചികരമായ ക്രിസ്‌മസ്‌ ലഞ്ച്‌. കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമായി വിവിധ കലാപരിപാടികള്‍, ക്വിസ്‌ മത്സരം എന്നിവയും ഉണ്ടായിരിക്കും. 

ക്രിസ്‌മസ്‌ പാപ്പായും ക്രംബുസും സമ്മാനങ്ങളുമായി ചങ്ങനാശേരി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതാണ്‌.

വാര്‍ഷിക പൊതുയോഗവും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കലും അടുത്ത വര്‍ഷത്തേക്കുള്ള ചാരിറ്റി പരിപാടികളുടെ ചര്‍ച്ചയും ഇതോടനുബന്ധിച്ച്‌ നടത്തപ്പെടുന്നതാണ്‌. ക്രിസ്‌മസ്‌ ഡിന്നറും ഒരുക്കുന്നതാണ്‌.

Venue:
Schulhaus Wobigerhalle Foyer, 
Opp Ktazenrütistrasse 6, 
8153 Rümilang
Zurich