Breaking News

Trending right now:
Description
 
Sep 15, 2015

ആറിലും പന്ത്രണ്ടിലും ഒരേ മലയാളം പാഠം!

തോമസ് മത്തായി കരിക്കംപള്ളില്‍
image ആലപ്പുഴ: കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ആറാം സ്റ്റാന്‍ഡേര്‍ഡിലെയും ഹയര്‍ സെക്കന്ററി പന്ത്രണ്ടാം ക്ലാസിലെയും മലയാള പാഠപുസ്തകങ്ങളില്‍ പഠിക്കാന്‍ ഒരേ പാഠം!

കലാമണ്ഡലം ഹൈദരലിയുടെ 'മഞ്ജുതരം' എന്ന കൃതിയില്‍ നിന്നുള്ള ഭാഗങ്ങളാണ് പാഠപുസ്തകങ്ങളില്‍ എടുത്തു ചേര്‍ത്തിരിക്കുന്നത്. ആറാം സ്റ്റാന്‍ഡേര്‍ഡില്‍ 'അരങ്ങേറ്റം' എന്നാണ് പാഠത്തിന്റെ തലക്കെട്ട് എങ്കില്‍ പന്ത്രണ്ടാം ക്ലാസില്‍ 'പദത്തിന്റെ പഥത്തില്‍' എന്നാണ്. ഒരേ ഭാഗത്തു നിന്നുള്ള പകര്‍പ്പാണെങ്കിലും വാചകങ്ങളില്‍ പലയിടത്തും പ്രകടമായ വ്യത്യാസവുമുണ്ട്. മലയാളം കേരള പാഠാവലിയും ഹയര്‍ സെക്കന്ററി മലയാള പാഠപുസ്തകവും വിദ്യാഭ്യാസ വകുപ്പിനു വേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സി ഇആര്‍ടി) തന്നെയാണ് തയാറാക്കിയിട്ടുള്ളത്.

സി.ബി.എസ്.സി സിലബസിലുള്ള ചെറിയ ക്ലാസുകളിലേക്കു കുട്ടികളുടെ വായില്‍ക്കൊള്ളാത്തതും പെട്ടെന്നു മനസിലാകാത്തതും പല കാരണങ്ങളാലും ഒഴിവാക്കേണ്ടതുമായ ലേഖനങ്ങളും കവിതകളും സമാഹരിച്ചു സ്വകാര്യ പ്രസാധകര്‍ പുറത്തിറക്കുന്ന മലയാളം പാഠാവലികള്‍ ഭാഷാപഠനത്തെ വിദ്യാര്‍ഥികളെ മടുപ്പിക്കുന്നുവെന്ന ആക്ഷേപം നിലനില്ക്കേയാണ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള കഴിവ് കണക്കിലെടുക്കാതെ കേരള സിലബസിലും വേണ്ടത്ര പരിശോധന കൂടാതെ 11 വയസുകാര്‍ക്കും 17 വയസുകാര്‍ക്കുമുള്ള പാഠങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.