Breaking News

Trending right now:
Description
 
Sep 14, 2015

സിസ്റ്റര്‍ ജോസി ഇനി പാവങ്ങളുടെ വക്കീല്‍

image നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകാന്‍ സഭാവസ്‌ത്രത്തോടു ചേര്‍ത്തു വക്കീല്‍ വേഷവുമണിഞ്ഞ്‌ സിസ്റ്റര്‍ ജോസി അഭിഭാഷകവൃത്തിയിലേക്കു ചുവടുവച്ചു. സിസ്റ്റേഴ്‌സ്‌ ഓഫ്‌ ദ ഡെസ്റ്റിറ്റിയൂട്ട്‌ (എസ്‌ഡി) സന്യാസിനി സഭാംഗമാണ്‌. എറണാകുളം മഹാരാജാസ്‌ കോളജില്‍ കഴിഞ്ഞദിവസം നടന്ന എന്‍റോള്‍മെന്റ്‌ ചടങ്ങില്‍ 368 പേര്‍ക്കൊപ്പം സിസ്റ്റര്‍ ജോസിയയുംസന്നതെടുത്തു. തിരുവനന്തപുരം പേരൂര്‍ക്കട ലോ അക്കാഡമിയില്‍നിന്നു പ്രശസ്‌തമായ നിലയില്‍ ബിരുദം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ജോസിയയ്‌ക്കു തൊടുപുഴ ജില്ലാ കോടതിയില്‍ പ്രാക്ടീസ്‌ ചെയ്യാനാണ്‌ ആഗ്രഹം. സിവില്‍, കുടുംബ നിയമങ്ങളിലാണു താത്‌പര്യം. മലയോര മേഖലയായതിനാല്‍ അവിടത്തെ കാര്‍ഷിക പ്രശ്‌നങ്ങളിലും മറ്റും ഇടപെടാനും പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ അവസരമായാണു സിസ്റ്റര്‍ ജോസിയ അഭിഭാഷക ദൗത്യത്തെ കാണുന്നത്‌. തൊടുപുഴ വെള്ളിയാമറ്റം ജോണി മാത്യുവിന്റെയും അന്നക്കുട്ടിയുടെയും മകളാണ്‌. കോതമംഗലം എസ്‌ഡി പ്രൊവിന്‍സില്‍നിന്ന്‌ എല്‍എല്‍ബി സ്വന്തമാക്കുന്ന ആദ്യ സന്യാസിനിയാണ്‌ സിസ്റ്റര്‍ ജോസിയ. പാവങ്ങള്‍ക്കു കരുണ പകരുകയെന്ന തങ്ങളുടെ സന്യാസസഭയുടെ ലക്ഷ്യം സാധിക്കുന്നതിന്‌ ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്ന നിലയിലാണ്‌ അഭിഭാഷകവൃത്തിയിലേക്കു കടന്നതെന്നു സിസ്റ്റര്‍ ജോസിയ പറയുന്നു.