Breaking News

Trending right now:
Description
 
Sep 13, 2015

മികച്ച സാമൂഹ്യ സംരംഭങ്ങളെ കണ്ടെത്താന്‍ ടാറ്റ സോഷ്യല്‍ എന്റര്‍പ്രൈസ്‌ ചാലഞ്ച്‌

image കൊച്ചി: ടാറ്റാ ഗ്രൂപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റും (കൊല്‍ക്കത്ത), കൂടിചേര്‍ന്ന്‌ നടത്തുന്ന ടാറ്റാ സോഷ്യല്‍ എന്റര്‍പ്രൈസ്‌ ചാലഞ്ച്‌ 2015-16ന്‌ തുടക്കമായി. ഇന്ത്യയിലെ വിജയസാധ്യതയുള്ള സാമൂഹ്യസംരംഭങ്ങളെ കണ്ടെത്തുന്നതിനായാണ്‌ ഈ ദേശീയതല മത്സരം നടത്തുന്നത്‌. സാമൂഹിക സംരംഭകത്വത്തിനു അനുയോജ്യമായ പ്രോത്സാഹനം നല്‍ക്കുകയെന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

മൂന്നു വര്‍ഷം തികയാത്ത, ആദ്യ ഘട്ടത്തില്‍ നില്‍ക്കുന്ന സംരംഭങ്ങള്‍ക്കും, ഇന്ത്യന്‍ സമൂഹത്തെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ കഴിവുള്ളതും വിജയസാധ്യതയുള്ളതുമായ ആശയമോ പ്ലാനോ ഉള്ള സംരംഭങ്ങള്‍ക്കും www.tatasechallenge.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പ്ലാന്‍ സമര്‍പ്പിക്കാവുന്നതാണ്‌. അഗ്രികള്‍ച്ചര്‍, ഫുഡ്‌ ആന്‍ഡ്‌ ഡയറി, ഹെല്‍ത്ത്‌ കെയര്‍, വാട്ടര്‍ ആന്‍ഡ്‌ സാനിറ്റേഷന്‍, ടെക്‌നോളജി ആന്‍ഡ്‌ ഡെവലപ്പ്‌മെന്റ്‌, എഡ്യൂക്കേഷന്‍ ആന്‍ഡ്‌ ഡെവലപ്പ്‌മെന്റ, ഹൗസിംഗ്‌, ഹാന്‍ഡിക്രാഫ്‌റ്റ്‌, എനര്‍ജി ആന്‍ഡ്‌ മൈക്രോഫിനാന്‍സ്‌ ഇന്‍ക്ലൂഷന്‍ എന്നീ മേഖലകളില്‍ നിന്ന്‌ വിശദമായി തയ്യാറാക്കിയ ബിസിനസ്സ്‌ പ്ലാന്‍ അല്ലെങ്കില്‍ ഇംപാക്‌റ്റ്‌ പ്രൊപ്പോസലുകളെയാണ്‌ മത്സരത്തിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌.

2015 ഒക്ടോബര്‍ 7 നാണ്‌ ഇംപാക്‌റ്റ്‌ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. സെമിഫൈനലിലേക്ക്‌ മൊത്തം 20 ടീമുകളെയാണ്‌ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക്‌ ഐഐഎം കൊല്‍ക്കത്ത ക്യാംപസില്‍ 2 ദിവസമുള്‍പ്പെടെ ആറാഴ്‌ച നീണ്ട നില്‍ക്കുന്ന മെന്റര്‍ഷിപ്പ്‌ സപ്പോര്‍ട്ടും ലഭിക്കുന്നു. സെമിഫൈനലിലേക്കും ഫൈനലിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ടീമുകള്‍ക്കും ഇന്ത്യയിലെ പ്രമുഖ വെസ്‌ ചാന്‍സലറുമാരുമായി സീഡ്‌ ഫണ്ടിംഗിനെ കുറിച്ച്‌ സംവദിക്കാനുള്ള അവസരത്തോടൊപ്പം ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്തുന്ന ടീമുകള്‍ക്ക്‌ ഐഐഎം കൊല്‍ക്കത്ത ഇന്നോവേഷന്‍ പാര്‍ക്കില്‍ ഇന്‍ക്യൂബേഷനു വേണ്ടി പിച്ച്‌ ചെയ്യാനും അവസരം ലഭിക്കുന്നു.

ആറു ലക്ഷം രൂപയാണ്‌ മികച്ച മൂന്നു ടീമുകള്‍ക്കും കൂടി സമ്മാനമായി ലഭിക്കുക. സെമി ഫൈനലില്‍ എത്തുന്നവര്‍ക്ക്‌ യാത്ര ചെലവ്‌ ലഭിക്കും. അള്‍ട്രസേഫ്‌ അള്‍ട്രസൗണ്ട്‌, സാസ്‌, ഗോദാവരി വിമന്‍ വീവേഴ്‌സ്‌ സര്‍വ്വീസ്‌ പ്രൊഡ്യൂസര്‍ കമ്പനി (ജിഡബ്യുഡബ്യുഎസ്‌പിസി) എന്നിവരാണ്‌ ടാറ്റാ സോഷ്യല്‍ എന്റര്‍പ്രൈസ്‌ ചാലഞ്ചിന്റെ മുന്‍ വര്‍ഷത്തെ വിജയികള്‍.