Breaking News

Trending right now:
Description
 
Dec 20, 2012

ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ നഗറില്‍ അന്തര്‍ദേശീയ ബൈബിള്‍ കണ്‍വന്‍

image
ഭരണങ്ങാനം: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ നഗറില്‍ അന്തര്‍ദേശീയ ബൈബിള്‍ കണ്‍വന്‍ഷനു തുടക്കം കുറിച്ചു. അഞ്ചു ദിവസം നീളുന്നതാണ്‌ കണ്‍വന്‍ഷന്‍. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ വചനദീപം തെളിച്ചു. 

മാര്‍ ജേക്കബ്‌ മുരിക്കന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ്‌ ചൂരക്കാട്ട്‌, മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌, മോണ്‍. ജോസഫ്‌ കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ്‌ കൊല്ലംപറമ്പില്‍, വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.